- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26 വർഷം മുൻപത്തെ ബസ് അപകടം; ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി
ന്യൂഡൽഹി: 26 വർഷം മുൻപ് നടന്ന ബസ് അപകട കേസിൽ ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി 2000 രൂപ പിഴയടയ്ക്കാൻ വിധിച്ചു. 1995 ഫെബ്രുവരിയിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട് ഫറോക്കിലെ കുന്നൻചേരി വീട്ടിൽ സുരേന്ദ്രൻ ഓടിച്ചിരുന്ന ബസിടിച്ച് കാർ യാത്രക്കാരനു പരുക്കേറ്റിരുന്നു. കേസിൽ 6 മാസം തടവും 500 രൂപ പിഴയും പിഴയുമാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി വിധിച്ച ശിക്ഷ. സെഷൻസ് കോടതിയും ഹൈക്കോടതിയും അതു ശരിവച്ചു.
ഇതേ തുടർന്ന് സരേന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചു. 2015ലാണ് സുരേന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. നാലു മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏകാശ്രയമായ തന്നെ ജയിലിലിടുന്നത് കുടുംബത്തെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടി. പ്രതി കുറ്റം ചെയ്തുവെന്നതു ശരിവച്ച ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്, ഇത്രയും വർഷം കഴിഞ്ഞതിനാൽ തടവ് ഒഴിവാക്കി.