തിരുവനന്തപുരം: ടെക്നോപാർക്ക് റോട്ടറി ക്ലബിന്റെ എന്റെ ഗ്രാമം പദ്ധതിക്കു തുടക്കമായി. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടന്ന ഉൽഘാടന ചടങ്ങിൽ മെഡിക്കൽ കൊളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് വേണ്ട അവശ്യ വസ്തുക്കളും ഉപകരണങ്ങളും കൈമാറി. ദേശീയ ഡോക്ടേഴ്സ് ഡേ ദിനത്തോടനുബന്ധിച്ച് സംസ്ഥാന കോവിഡ് മെഡിക്കൽ ബോർഡ് അംഗവും തിരുവനന്തപുരം മെഡിക്കൽ കോളെജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവനുമായ ഡോ. അനിൽ സത്യദാസിനെ റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്ക് വൊക്കേഷനൽ സർവീസ് എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.

സ്റ്റേറ്റ് ക്രിട്ടിക്കൽ കെയർ ഗൈഡ്ലൈൻസ് കോഓഡിനേറ്റർ കൂടിയായ ഡോ. അനിലിന്റെ കോവിഡ് കാലത്തെ സേവനം കണക്കിലെടുത്താണ് പുരസ്‌ക്കാരം. റോട്ടറി ടെക്നോപാര്ക് പ്രസിഡന്റ് ഹരീഷ് മോഹൻ, സെക്രട്ടറി മനു മാധവൻ, പബ്ലിക് റിലേഷൻ ചെയർമാൻ ഷാജു രവീന്ദ്രൻ, അസിസ്റ്റന്റ് ഗവർണർ ശ്യാം പെരേര എന്നിവർ പങ്കെടുത്തു.