- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഡോസ് ഏടുത്തത് ഓക്സ്ഫോർഡ് കോവീഷീൽഡെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ; രണ്ടാം ഡോസ് ഫൈസറോ മൊഡേണയോ എടുത്താൽ എല്ലാം ക്ലീൻ; ജർമ്മനിയും മിക്സ് ആൻഡ് മാച്ചിലേക്ക്; ഇനി വേണ്ടത് ഔദ്യോഗിക അനുമതി
ഓക്സ്ഫോർഡ് കോവീഷീൽഡിന്റെ രണ്ടു ഡോസുകൾ എടുക്കുന്നതിലും അധികമായി കോവിഡിനെതിരെ പ്രതിരോധം തീർക്കുന്നത് അതിനൊപ്പം ഫൈസറിന്റെയോ മൊഡേണയുടേയോ വാക്സിൻ ചേരുമ്പോഴാണ് എന്ന റിപ്പോർട്ട് പുറത്തുവന്നതിനുശേഷം രണ്ട് വ്യത്യസ്ത വാക്സിനുകൾ എടുക്കുവാൻ ജർമ്മനി നിർദ്ദേശം നൽകുന്നു. ആദ്യ ഡോസായി ഓക്സ്ഫോർഡിന്റെ വാക്സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസായി ഫൈസറോ മൊഡേണയോ നൽകാനാണ് ജർമ്മനിയുടെ തീരുമാനം. യൂറോപ്പിലാകെ വ്യാപകമാകുന്ന ഡെൽറ്റ വകഭേദത്തെ ചെറുക്കുവാനും വാക്സിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനുമാണ് ഈ തീരുമാനം.
മറ്റു പല യൂറോപ്യൻ രാജ്യങ്ങളേയും പോലെ ജർമ്മനിയിലും വളരെ സാവധാനമാണ് വാക്സിൻ പദ്ധതി പുരോഗമിച്ചത്. ഇപ്പോൾ വേഗത കൈവരിച്ചെങ്കിലും ഇപ്പോഴും വാക്സിന്റെ കാര്യത്തിൽ ബ്രിട്ടനേയും അമേരിക്കയേയും പോലുള്ള രാജ്യങ്ങളേക്കാൾ പുറകിലാണ് ജർമ്മനി. അസട്രസെനെകയുമായി വാക്സിൻ വിതരണത്തെ സംബന്ധിച്ച് ചില തർക്കങ്ങൾ ഉടലെടുത്തതാണ് വാക്സിൻ പദ്ധതി വൈകുവാൻ ഒരു കാരണമായത്.
ഇന്നലെ ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരുമായി സംസാരിക്കുന്നതിനിടയിലാണ് ജർമ്മൻ ആരോഗ്യകാര്യ മന്ത്രി ജെൻസ് സ്പാൻ രണ്ട് വാക്സിനുകൾ കലർത്തി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തിയ്ഹത്. ഇതുസംബന്ധിച്ച്, രാജ്യത്തിലെ വാക്സിനേഷൻ ചുമതലയുള്ള സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിർദ്ദേശം നൽകിയിട്ടൂണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതനുസരിച്ച്, അസ്ട്രസെനെകയുടെ രണ്ടു ഡോസുകൾ എടുക്കുന്നതിലും ഫലപ്രദമായത് ആസ്ട്രസെനെകയുടെ ഒരു ഡോസിനൊപ്പം മറ്റേതെങ്കിലും എം ആർ എൻ എ വാക്സിന്റെ ഒരു ഡോസ് എടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അസ്ട്രസെനെകയുടെ ആദ്യ ഡോസ് എടുത്തതിനു ശേഷം നാല് ആഴ്‌ച്ചകഴിഞ്ഞാണ് എം ആർ എൻ എ വാക്സിൻ എടുക്കേണ്ടത്. നിലവിൽ ഫൈസറും മൊഡേണയുമാണ് ജർമ്മനി ഉപയോഗിക്കുന്ന എം ആർ എൻ എ വാക്സിനുകൾ. അതേസമയം വെക്ടർ ബേസ്ഡ് വാക്സിനായ അസ്ട്രസെനെകയുടെ രണ്ട് ഡോസുകൾ തമ്മിൽ 12 ആഴ്‌ച്ചത്തെ ഇടവേളയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ഈ നിഗമനത്തിലെത്താൻ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ ജർമ്മൻ കമ്മിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ഇത്തരത്തിൽ രണ്ടു വ്യത്യസ്ത ഇനം വാക്സിനുകൾ കൂട്ടിക്കലർത്തുന്നത് കൂടുതൽ ഫലപ്രദമാണെന്ന് ഗവേഷകർ പറയുമ്പോഴും ഇക്കാര്യം തീർച്ചപ്പെടുത്തുവാൻ അവർ കൂടുതൽ തെളിവുകൾ തേടിക്കൊണ്ടിരിക്കുന്നതായാണ് വിവരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പ്രാഥമികമായ ഒരു നിർദ്ദേശം മാത്രമാണെന്നും, അന്തിമ നിർദ്ദേശം കൂടുതൽ വിശദാംശങ്ങളോടെ ഉടൻ പുറത്തുവരുമെന്നുമാണ് ഡിസീസ് കൺട്രോൾ സെന്റർ പറയുന്നത്.
മറുനാടന് ഡെസ്ക്