- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം മുതൽ വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വില ഉയരും; വൈദ്യുതി വിലയിൽ 9 ശതമാനവും പാചകവാതക വില 7.8 ശതമാനവും ഉയരും
അടുത്ത മാസം മുതൽ രാജ്യത്ത് ജനങ്ങളുടെ ജീവിതച്ചെലവ് ഉയരുമെന്ന് ഉറപ്പ്.ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിക്ക് ഒമ്പത് ശതമാനവും പാചകവാതകത്തിന് 7.8 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിപ്പ്.ഓഗസ്റ്റ് മുതലാണ് വില വർദ്ധന പ്രാബല്യത്തിൽ വരുക.റെസിഡൻഷ്യൽ വൈദ്യുതി വില 9 ശതമാനവും പാചകവാതക വില 7.8 ശതമാനവുമാണ് കൂടുക.
ഇലക്ട്രിക് അയർലണ്ട് ശരത്കാലത്തും വൈദ്യുതി വില 3.4 ശതമാനം ഉയർത്തിയിരുന്നു. വൈദ്യുതി ബില്ലിൽ പ്രതിവർഷം 100 യൂറോയുടെയും പാചകവാതകയിനത്തിൽ 60 യൂറോയുടെയും അധികച്ചെലവാണ് ഓരോ കുടുംബത്തിലുമുണ്ടാവുക. ഏപ്രിലിൽ, രാജ്യത്തെ മിക്കവാറും എല്ലാ ഊർജ്ജ വിതരണക്കാരും അവരുടെ വില വർദ്ധിപ്പിച്ചിരുന്നു.ഫ്‌ളോഗസ്, പിനെർജി, പാണ്ട പവർ, ഇബർഡ്രോള എന്നിവ ഈ വർഷം രണ്ടാം തവണയും വില ഉയർത്തി.
പാചകവാതക വിലയിൽ ഒരു വർഷം ശരാശരി 60 യൂറോയുടെ വർദ്ധനവുണ്ടായേക്കും. യൂറോപ്യൻ രാജ്യങ്ങളുടെ ശരാശരി വൈദ്യതി നിരക്കിനേക്കാൾ 23 % കൂടുതലാണ് അയർലണ്ടിലെ വൈദ്യുതി നിരക്ക്. വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ 27 യൂറോപ്യൻ രാജ്യങ്ങളിൽ നാലാം സ്ഥാനത്തും പാചകവാതക വിലയുടെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്തുമാണ് ഇപ്പോൾ അയർലണ്ട്.