ചെങ്ങന്നൂർ: യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസ് എടുത്തു. പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണു പൊലീസ് കേസെടുത്തത്.

ജനുവരി 27നു തന്റെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നു യുവതി മൊഴിനൽകി. വിവാഹമോചനക്കേസിൽ സഹായിക്കാമെന്ന വാഗ്ദാനവുമായാണു സമീപിച്ചതെന്നും തുടർന്നും മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു.