- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരഭാരം വർദ്ധിപ്പിച്ച് ഇഷാനി കൃഷ്ണ; 39 കിലോയിൽ നിന്നും 50ൽ എത്തിയ സന്തോഷം പങ്കുവെച്ച് താരം
കൃത്യമായ ഡയറ്റിലൂടെയും കഠിനാധ്വാനം കൊണ്ടും ശരീരഭാരം കുറച്ച കഥയാണ് മിക്കവാറും എല്ലാവരും പങ്കുവയ്ക്കുന്നത്. എന്നാൽ ശരീരഭാരം വർധിപ്പിച്ച കഥയാണ് നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത്. പലരും പഴയതിേനക്കാൾ മെലിയുമ്പോൾ ഇഷാനിയുടെ ഏറ്റെടുത്ത ചാലഞ്ച് വണ്ണം കൂട്ടുക എന്നതായിരുന്നു. 39-41 കിലോയിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് 10 കിലോ ശരീരഭാരമാണ് നടി വർധിപ്പിച്ചത്.
മെലിഞ്ഞ്, ഇടതൂർന്ന നീളൻ മുടിയുമായി സിനിമയിൽ കന്നിയങ്കം കുറിച്ച നടിയാണ് ഇഷാനി കൃഷ്ണ. മമ്മൂട്ട ചിത്രം വണ്ണിലൂടെയായിരുന്നു അരങ്ങേറ്റം. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ അനുജത്തിയുമാണ് ഇഷാനി. വീട്ടിലെ ഉയരം കൂടിയ മകൾ അഹാനയാണെങ്കിൽ ഇഷാനിക്ക് അഞ്ചടി നാലിഞ്ച് ഉയരമുണ്ട്. തന്നേക്കാൾ പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് അഹാന തന്നെ മുൻപൊരിക്കൽ ഇഷാനിയെ വിശേഷിപ്പിച്ചിരുന്നു.
ശരീരം മെലിയുന്നതിൽ മാത്രമല്ല, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിപ്പിക്കുന്നതും പോസിറ്റിവിറ്റി തന്നെയാണെന്നും അക്കാര്യത്തിൽ ഇഷാനി നല്ലൊരു മാതൃകയാണെന്നും ആരാധകർ പറയുന്നു.