- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് പിൻവലിച്ച് ജർമ്മനി; നാളെ മുതൽ ജർമ്മനിയിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശനം; നടപടി ഡെൽറ്റാ വകഭേദം ജർമ്മനിയിലും പടർന്നതോടെ
ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് അടക്കമുള്ള രാജ്യക്കാരുടെ വിലക്ക് നീക്കാൻ ജർമ്മനി തീരുമാനിച്ചു. ക്കകോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച ഇന്ത്യ, ബ്രിട്ടൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കാണ് ജർമനി പിൻവലിച്ചത്.
ജൂലൈ 7 മുതൽ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നെത്തുന്നവർക്കും പ്രവേശനം അനുവദിക്കും.ഏപ്രിൽ 26 മുതൽ ഇന്ത്യയിൽനിന്നുള്ളവർക്ക് ജർമനിയിൽ പ്രവേശന വിലക്ക് നിലനിൽക്കുകയാണ്. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടൻ സന്ദർശിച്ച വേളയിൽ ചാൻസലർ ആംഗല മെർക്കലും സൂചന നൽകിയിരുന്നു.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഹൈ റിസ്‌ക് കാറ്റഗറിയിൽ പെ്ട്ട പ്രദേശത്ത് ൃ നിന്നുള്ള ആളുകൾ ജർമ്മനിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒരു നെഗറ്റീവ് കോവിഡ് ടെസ്റ്റ് കൈയിൽ കരുതണം. കൂടാതെ 10 ദിവസത്തേക്ക് ക്വാറന്റെയ്ൻ കഴിയുകയും അഞ്ച് ദിവസത്തിന് ശേഷം നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഉപയോഗിച്ച് ഇത് അവസാനിപ്പിക്കുകയും ചെയ്യാം.അതേസമയം, പൂർണ്ണമായും ഉയർന്ന പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന അല്ലെങ്കിൽ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് ക്വാറന്റെയ്ൻ നിർബന്ധമില്ല. ജർമ്മനിയിലേക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പ് അവർക്ക് വാക്‌സിനേഷൻ തെളിവ് കാണിക്കാവുന്നതാണ്.