കൊച്ചി: അമൃത സർവ്വകലാശാലയുടെ കൊച്ചി കാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിന്റെ ആഭിമുഖ്യത്തിൽ 'കോവിഡാനന്തരം: സയൻസ് മേഖലയിലെ ഉപരിപഠന - ജോലി സാധ്യതകൾ' എന്ന വിഷയത്തിൽ ദേശീയ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 11-ന്, ഞായറാഴ്ച രാവിലെ 10 മുതൽ 11 വരെയാണ് വെബിനാർ.

അമൃത വിശ്വവിദ്യാപീഠം ഗവേഷണ വിഭാഗം ഡീനും, അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ ഡയറക്ടറുമായ, ഡോ. ശാന്തികുമാർ വി. നായർ വെബിനാർ നയിക്കും. ഡോ. സോണിയ ബസു (വൈസ് പ്രസിഡന്റ് - ബിസിനസ്, കെറ്റോ), ഡോ. കൃഷ്ണ രാധാകൃഷ്ണൻ (മെഡിക്കൽ അഫയേഴ്സ് മാനേജർ, ഗ്ലാക്സോസ്മിത്ക്ലൈൻ, സിംഗപ്പൂർ), പ്രമുഖ അവതാരക രേഖ മേനോൻ, ഡോ. സിസിനി ശശിധരൻ (പോസ്റ്റ് ഡോക്ടറൽ റിസർച്ചർ, ഓക്സ്ഫോർഡ് സർവകലാശാല), ഡോ. ചൈതന്യ കൊഡൂരി (ഡയറക്ടർ - ഇന്റർനാഷണൽ പബ്ലിക് പോളിസി, യു എസ് ഫാർമകോപ്പിയ), ഡോ. ജോൺ ജോസഫ് (ഫുൾബറൈറ് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെല്ലോ, ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ) എന്നിവർ വെബിനാറിൽ പങ്കെടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പ്രവേശനം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വെബിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https:/forms.office.com/r/fpZr1fwqV4

ദേശീയ വെബിനാറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ബോധവത്ക്കരണ ഹാഷ്ടാഗ് കാംപയിൻ 'സ്റ്റോപ്പ് ഫോളേയിങ് ദി ക്രൗഡ്' ശീമാട്ടി ഗ്രൂപ്പ് സിഇഒ.യും സംരംഭകയുമായ ബീന കണ്ണൻ, പിന്നണി ഗായകൻ ജി. വേണുഗോപാൽ, നടി വിദ്യ ഉണ്ണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. നിർമ്മാതാവ് പ്രശോഭ് കൃഷ്ണ, നടന്മാരായ ടിനി ടോം, ഗോവിന്ദ് പത്മസൂര്യ, കൈലാഷ് എന്നിവരുൾപ്പെടെ സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലെ നിരവധിപേർ ഹാഷ്ടാഗ് കാംപയിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മാതാപിതാക്കളെയും വിദ്യാർത്ഥികളെയുമാണ് ഈ ഹാഷ്ടാഗ് കാംപയിനിലൂടെ ലക്ഷ്യമാക്കുന്നത്. വളരെ പരിമിതമായ പഠന സാധ്യതകളിൽ ഉന്നം വെച്ച് മാത്രം മുന്നോട്ടു പോകുന്ന സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുവാനുള്ള സാമൂഹിക അവബോധം മാതാപിതാക്കളിലും കുട്ടികളിലും സൃഷ്ടിക്കുക എന്നതാണ് ഈ ഹാഷ്ടാഗ് കാംപയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അമൃത സെന്റർ ഫോർ നാനോസയൻസസ് ആൻഡ് മോളിക്കുലർ മെഡിസിൻ ഡയറക്ടർ ഡോ. ശാന്തികുമാർ വി. നായർ പറഞ്ഞു.