ഏനാത്ത്: നഴ്‌സിനെ വീട്ടിലെത്തി അപമാനിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവർ അടൂർ പന്നിവിഴ കോട്ടപ്പുറം കാറ്റാടിയിൽ എം.വിജേഷ് (40) ആണ് അറസ്റ്റിലായത്. താൽക്കാലിക ജീവനക്കാരിയാണു പരാതി നൽകിയത്.

കഴിഞ്ഞ മാസം 19ന് രാത്രി നഴ്‌സിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി വാതിൽ തുറപ്പിച്ചശേഷം കടന്നു പിടിക്കുകയായിരുന്നെന്നും വീട്ടിൽ ഇവരുടെ അമ്മയും മുത്തശ്ശിയും ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. മറ്റൊരിടത്തു ജോലി ചെയ്യുന്ന ഭർത്താവ് എത്തിയ ശേഷം ഇന്നലെ ഇവർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.