- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച സംഭവം; പിതാവിന് 44 കൊല്ലം തടവും 11,70,000 രൂപ പിഴയും
പെരുമ്പാവൂർ: അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് പോക്‌സോ കോടതി 44 കൊല്ലം തടവും 11,70,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2018-ൽ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
മദ്യപിച്ച് മകളെ ലൈംഗികമായും മകനെ ശാരീരികമായും ഉപദ്രവിക്കുന്നതായി നാട്ടുകാർ ശിശുക്ഷേമസമിതിയെ അറിയിച്ചതിനെത്തുടർന്ന് അന്ന് കുറുപ്പംപടി സിഐ. കെ.ആർ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളെ വനിതാ ശിശുക്ഷേമസമിതി കൗൺസലിങ് നടത്തിയപ്പോഴാണ് പിതാവിന്റെ കുറ്റകൃത്യങ്ങൾ പുറത്തായത്.
ഇയാളെ ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മ കൂലിപ്പണിക്കുപോകുന്ന സമയങ്ങളിലാണ് കുട്ടികളെ ഉപദ്രവിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ
Next Story