- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ എത്രനാൾ കൂടി ജീവിച്ചിരിക്കും എന്നറിയാൻ വഴി കണ്ടെത്തി ശാസ്ത്രജ്ഞർ; ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ കഴിഞ്ഞാൽ മരണസമയവും നേരത്തേയറിയാം
ഒരു മനുഷ്യന്റെ ആയുസ്സ് അവൻ മണ്ണിൽ പിറന്നുവീഴുമ്പോൾ തന്നെ തീരുമാനിച്ചിരിക്കും എന്നാണ് മതങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്. എന്നാൽ, അത് നമ്മൾ ദൈവം എന്ന് വിളിക്കുന്ന അജ്ഞാത ശക്തിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നും മതങ്ങൾ പറയുന്നു. അത് എന്തായാലും ഇപ്പോൾ മനുഷ്യന്റെ ആയുസ്സ് അറിയുവാനുള്ള ഓൺലൈൻ കാൽക്കുലേറ്റർ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. മുതിർന്ന പൗരന്മാർ ഇനിയു എത്രകാലം ജീവിച്ചിരിക്കും എന്ന് ഇതിലൂടെ അറിയുവാൻ കഴിയും എന്നാണ് അവർ അവകാശപ്പെടുന്നത്.
കാനഡയിലെ ഒൺടാരിയോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവയിൽ നിന്നുള്ള ഗവേഷകരാണ് റിസ്‌ക് ഇവാല്യൂവേഷൻ ഫോർ സപ്പോർട്ട്: പ്രെഡിക്ഷൻസ് ഫോർ എൽഡർ-ലൈഫ് ഇൻ ദി കമ്മ്യുണിറ്റി ടൂൾ (റെസ്പെക്ട്) എന്ന ഓൺലൈൻ കാൽക്കുലേറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആറുമാസത്തെ ഇടവേളയിൽ മരണം കൃത്യമായി പ്രവചിക്കാൻ ഇതിനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 2007 നും 2013 നും ഇട്ഖയിൽ ഹോം കെയർ ലഭിച്ച 4,91,000 ആളുകളുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ടൂൾ വികസിപ്പിച്ചിരിക്കുന്നത്.
ഈ ടൂൾ ഇപ്പോൾ ഒൺടാരിയോയിലെ കമ്മ്യുണിറ്റി സെറ്റിങ്സിൽ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരും ഹോം കെയർ ജീവനക്കാരും ഈ കാൽക്കുലേറ്റർ വേണ്ടവിധം ഉപയോഗിച്ചാൽ അവരുടേ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സയു മറ്റ് അത്യാവശ്യ സേവനങ്ങളും നൽകാൻ കഴിയും എന്നാണ് ഇത് വികസിപ്പിച്ച ശാസ്ത്രസംഘം പറയുന്നത്.
പ്രായമായവരുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും കാര്യങ്ങൾ ആസൂത്രണം ചെയ്യുവാൻ റെസ്പെക്ട് എന്ന ഈ ടൂൾ സഹായകരമാകും എന്നാണ് ഇവർ അവകാശപ്പെടുന്നത്. ഉദാഹരണത്തിന്, പ്രായപൂർത്തിയായ മക്കൾക്ക് എപ്പോഴെല്ലാം തങ്ങൾ മാതാപിതാക്കൾക്കൊപ്പം വേണമെന്നും ഏതൊക്കെ ദിവസങ്ങളിൽ ലീവ് എടുക്കേണ്ടതുണ്ടെന്നും ഒക്കെ ഇതിന്റെ സഹായത്താൽ ആസൂത്രണം ചെയ്യാൻ കഴിയും. ഹോം കെയർ സംവിധാനങ്ങൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ അവ ആവശ്യമായി വരികയോ ചെയ്യുന്ന, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മരിക്കാൻ സാധ്യതയുള്ളവരിലാണ് ഈ ടൂൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ കാൽക്കുലേറ്റർ ഉപയോഗിക്കുവാൻ ഇത് ഉപയോഗിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട 17 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രായവും ലിംഗവും രേഖപ്പെടുത്തിയാൽ അൽഷമേഴ്സ്, കാൻസർ, ഹൃദ്രോഗം, രക്തസമ്മർദ്ദം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളിൽ ഏതെങ്കിലും ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ എന്നായിരിക്കും റെസ്പെക്ട് എന്ന ഈ ടൂൾ ചോദിക്കുക. അതിനുശേഷം മരണ സാധ്യതയെ വളരെ കുറഞ്ഞത്, ഇടത്തരം, കൂടിയത്, വളരെ കൂടിയത് എന്നിങ്ങനെ വിവിധ റാങ്കുകളിൽ രേഖപ്പെടുത്തുന്നു.
പിന്നീടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തി മൂന്നു മാസ, ഒരു വർഷം, അഞ്ചുവർഷം എന്നീ കാലയളവുകളിൽ ഒന്നിൽ മരണമടയുമെന്ന് രേഖപ്പെടുത്തുന്നു. പിന്നീട് രോഗിക്ക് തന്റെ ദൈനംദിന കർമ്മങ്ങൾ നടത്തുവാൻ പരസഹായം ആവശ്യമാണോ എന്ന് ചോദിക്കും.
ഉദാഹരണത്തിന് 89 വയസ്സ് പ്രായമുള്ള, മറ്റ് രോഗങ്ങൾ ഒന്നു ഇല്ലാത്ത ഒരു വൃദ്ധയ്ക്ക് ദൈനം ദിന കർമ്മങ്ങൾ നിർവ്വഹിക്കുവാൻ പരസഹായം ആവശ്യമെങ്കിൽ അവരുടെ ആയുസ്സ് 2.7 വർഷങ്ങൾ ആയിരിക്കും. അതേസമയം പരസഹായം ആവശ്യമില്ലാത്ത ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾക്ക് 4.3 വർഷം വരെ ആയുസ്സുണ്ടാകും.
മറുനാടന് ഡെസ്ക്