കൊല്ലം: ഐഎസ്ആർഒയ്ക്കു വേണ്ടി കപ്പൽ മുഖേന കൊല്ലം തുറമുഖത്തെത്തുന്ന കാർഗോ തുമ്പയിലേക്കു കൊണ്ടു പോകുന്നതിനുള്ള കൂറ്റൻ വാഹനം കൊല്ലത്തെത്തി. 104 ചക്രമുള്ള വാഹനം മുംബൈയിൽ നിന്നാണെത്തിയത്. തുറമുഖത്തിനു സമീപം ഇതു പാർക്ക് ചെയ്യുന്നുണ്ട്. അതേ സമയം, 14നു കൊല്ലത്ത് എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന കാർഗോ 18നു മാത്രമേ എത്തുകയുള്ളൂ.

പ്രതികൂല കാലാവസ്ഥ മൂലമാണു ചരക്കുകപ്പൽ എത്താൻ വൈകുന്നത്. തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിങ് സ്റ്റേഷനിലേക്കുള്ള 187 മെട്രിക് ടൺ ഭാരമുള്ള കൂറ്റൻ കാർഗോയും ആയാണ് കപ്പൽ എത്തുന്നത്. അക്വാഫ്‌ളോട്ട് എന്ന ബാർജിനെ ടഗ് കെട്ടിവലിച്ചാണ് മുംബൈയിൽ നിന്നു കൊല്ലത്തെത്തിക്കുന്നത്. ഇവിടെ നിന്നു റോഡ് മാർഗം കാർഗോ കൊണ്ടുപോകുന്നതാണ് കൂറ്റൻ വാഹനം എത്തിയത്.