കൊല്ലം: പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നതരുടെ പേരുകളിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വ്യാപകമായതോടെ ഫേസ് ബുക്ക് ഉപയോക്താക്കൾ തങ്ങളുടെ പ്രൊഫൈൽ ലോക്ക് ചെയ്ത് സംരക്ഷിക്കാൻ സംസ്ഥാന പൊലീസിന്റെ ആവർത്തിച്ചുള്ള നിർദ്ദേശം.

ചിത്രങ്ങളും വിഡിയോയും സ്വകാര്യ വിവരങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഫേസ് ബുക്ക് നൽകുന്ന സ്വകാര്യനയം ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. തങ്ങളുടെ സൗഹൃദവലയത്തിലുള്ളവർക്ക് വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം അയയ്ക്കുകയും സാമ്ബത്തിക സഹായങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഫോട്ടോകൾ അശ്ളീല സൈറ്റുകളുടെയും ആപ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.

പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്‌ബോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്‌സ് ക്രമീകരിക്കണമെന്നും ഇത്തരം അനുഭവങ്ങളുണ്ടായാൽ പൊലീസ് സഹായം തേടണമെന്നും സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നിർദ്ദേശമുണ്ട്.