- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഷീറിനു ഇനി എല്ലാം കേൾക്കാം; സഹായഹസ്തവുമായി മണപ്പുറവും ലയൺസ് ക്ലബും
തൃത്താല: കേൾവിപരിമിതി കാരണം ഏറെ നാൾ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേൾക്കാം. 54കാരനായ ബഷീറിന്റെ ദുരിതമറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയൺസ് ക്ലബും ചേർന്ന് അദ്ദേഹത്തിന് പുതിയ ശ്രവണസഹായി വാങ്ങിനൽകി. ഭാര്യയും നാലു വയസ്സുള്ള വളർത്തു മകളും അടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം.
മക്കളില്ല. മീൻകച്ചവടം ചെയ്താണ് ഉപജീവനം. കേൾവി ശേഷി നഷ്ടമായ ബഷീറിന് മറ്റുവരുമാന മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ശ്രവണസഹായിയുടെ വില താങ്ങാവുന്നതായിരുന്നില്ല. വഴികളില്ലാതെ ഇരിക്കുമ്പോഴാണ് ഈ സഹായഹസ്തം. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറും മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഫൗണ്ടർ സുഷമാ നന്ദകുമാറും ചേർന്ന് ബഷീറിന് ശ്രവണസഹായി കൈമാറി. ശ്രവണസഹായി സ്വീകരിച്ച ബഷീർ ഈ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
തൃത്താല ലയൺസ് ക്ലബ് പ്രസിഡന്റ് രവീന്ദ്രനാഥ്, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, സീനിയർ പി ആർ ഒ അഷറഫ് കെ എം, സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിലെ ശിൽപ സെബാസ്റ്റ്യൻ, കെ സൂരജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു