- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനസംഖ്യ വർധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സം; ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കും: യുപിയിൽ ഇനി ഗർഭഛിദ്രത്തിന് സുരക്ഷിത സംവിധാനം ഒരുക്കുമെന്നും യോഗി
ലക്നൗ: ജനസംഖ്യ വർധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ 2021-2030 വർഷത്തേയ്ക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കാനും ഗർഭഛിദ്രത്തിന് സുരക്ഷിത സംവിധാനം ഏർപ്പെടുത്താനും ശനിയാഴ്ച പുറത്തിറക്കിയ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം നവജാതശിശുക്കൾ, കൗമാരക്കാർ, പ്രായമായവർ എന്നിവരെ ഡിജിറ്റൽ ട്രാക്കിങ്ങ് ചെയ്യുന്നതിനും നിർദ്ദേശമുണ്ട്. യുപിയിലെ ജനനനിരക്ക് 2.7 ൽ നിന്ന് 2026 ഓടെ 2.1 ആയും 2030 ഓടെ 1.9 ആയും കുറയ്ക്കുകയാണ് ലക്ഷ്യമെന്നും യോഗി-വ്യക്തമാക്കി.
Next Story