കണ്ണുർ:മാരക ലഹരിമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നടുവിൽ വെള്ളാട് ഫർലോംങ്കര സ്വദേശി കെ.എൻ സൂരജി(25)നെയാണ് 100 മില്ലിഗ്രാം മെത്താ ആം ഫിറ്റമിനുമായി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീഖിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച്ചപുലർച്ചെ പിടികൂടിയത്.

വെള്ളാട് നടുവിൽ ആലക്കോട്, കാപ്പിമല, മഞ്ഞപ്പുല് മോറാനി ഭാഗങ്ങളിലെ പ്രധാന ലഹരിമരുന്ന് വിൽപനക്കാരനായ പ്രതി കുറച്ചു കാലങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.ആലക്കോട് മോറാനി ഫർലോങ്കര റോഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ പി.ആർ സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പെൻസ്, വി.ധനേഷ്, ടി.വി മധു എന്നിവരുമുണ്ടായിരുന്നു.