വിടെ വാക്സിന്റെ ആദ്യ ഡോസ് കിട്ടാൻ പോലും ബുദ്ധിമുട്ടുമ്പോൾ ആസ്ട്രേലിയയിൽ ഒരു യുവാവ് രണ്ട് വ്യത്യസ്ത വാക്സിനുകളുടെ രണ്ടു ഡോസുകളുമെടുത്ത് ഇരട്ടി സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ്. 34 നാല് വയസ്സു മാത്രമേ ആയിട്ടുള്ളു എന്നതും അത്യാവശ്യ സേവന മേഖലയിലല്ല ജോലിചെയ്യുന്നത് എന്നതൊന്നും ഇതിന് ഇയാൾക്ക് ഒരു തടസ്സമായില്ല. താൻ ക്യുവിൽ നുഴഞ്ഞുകയറി അവിഹിതമായി ഒന്നും നേടിയിട്ടില്ലെന്നും വാക്സിൻ ഹബ്ബുകളിലെ ക്യുവിൽ കാത്തുനിന്നിട്ടു തന്നെയാണ് രണ്ടു വാക്സിനുകളുടെ രണ്ടു ഡോസുകൾ എടുത്തതെന്നും ടോം ലീസ് എന്ന ഈ ചെറുപ്പക്കാരൻ പറയുന്നു.

ആസ്ട്രേലിയയിലെ വാക്സിൻ നയമനുസരിച്ച് 40 വയസ്സിനു മുകളിലുള്ളവർക്കും അത്യാവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും മാത്രമാണ് ഫൈസർ വാക്സിൻ ലഭ്യമാകുക. അസ്ട്രസെനെക വാക്സിൻ എല്ലാവർക്കും ലഭിക്കും. മൂന്നു മാസങ്ങൾ കഴിഞ്ഞാൽ ഫൈസർ വാക്സിൻ ചെറുപ്പക്കാർക്കും ലഭ്യമായേക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ മൂന്നുമാസക്കാലം കാത്തിരിക്കാതെ വാക്സിൻ ഹബ്ബിൽ ചെന്ന് ടോം ലീസ് തന്റെ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഡെൽറ്റ വകഭേദം ഒരു ശക്തി പരീക്ഷണത്തിന് തയ്യാറാകുന്നു എങ്കിൽ ഗ്രെയ്റ്റർ സിഡ്നിയിലേക്ക് വരണമെന്ന് തന്റെ കോവിഡ് സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ടോം ട്വീറ്റ് ചെയ്തു.

തന്റെ വാക്സിൻ യാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മഹാമാരിക്കാലത്തെ ഏറ്റവും നല്ലൊരു കലാരൂപം എന്ന് കുറിച്ച ടോം ഇത് ബ്യുറോക്രസിയുടെ മേൽ സാധാരണക്കാരൻ നേടിയ വിജയമാണെന്നും അവകാശപ്പെടുന്നു. രണ്ടു വാക്സിനുകളുടെയും രണ്ട് ഡോസുകളും എടുക്കുന്നത് രോഗപ്രതിരോധ ശേഷി ഇരട്ടിപ്പിക്കുമെന്നും കോവിഡിനെതിരെ പരമാവധി സംരക്ഷണം ഉറപ്പാക്കുമെന്നും വിദഗ്ദർ പറയുന്നു. മാർച്ച് 31 ന് അസ്ട്രസെനെകയുടെ ആദ്യ ഡോസ് എടുത്തുകൊണ്ടാണ് ടോം ലീസ് പരമാവധി സുരക്ഷയിലേക്കുള്ള തന്റെ യാത്ര ആരംഭിക്കുന്നത്.

അതിനുശേഷം നിശ്ചിത സമയത്തു തന്നെ അസ്ട്ര സെനെകയുടെ രണ്ടാം ഡോസ് സ്വീകരിച്ചു. അതിനുശേഷമായിരുന്നു ഫൈസറിന്റെ ആദ്യ ഡോസ് എടുത്തത്. ഇന്നലെ സിഡ്നി ഒളിംപിക് പാർക്കിലെ വാക്സിനേഷൻ ഹബ്ബിലായിരുന്നു ടോം ലീസ് ഫൈസറിന്റെ രണ്ടാമത്തെ ഡോസ് എടുത്തത്. താൻ ക്യുവിൽ നുഴഞ്ഞുകയറിയില്ലെന്നും വാക്സിൻ മോഷ്ടിച്ചിട്ടില്ലെന്നും ടോം ലീസ് പറയുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.ക്യുവിൽ കാത്തുനിന്ന് തന്റെ ഊഴമെത്തിയപ്പോൾ വാക്സിൻ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും അയാൾ പറഞ്ഞു.