കണ്ണൂർ:സഹപ്രവർത്തകയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദ്ധാനം ചെയ്ത് പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് തളിപ്പറമ്പിൽ വെച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇടുക്കി കഞ്ഞികുഴി പഴയരി കണ്ടം സ്വദേശിയായ വി. എസ്. ഷെയിസ് (28)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം പഴയ കുന്നേൽ സ്വദേശിനിയായ29കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം. സഹപ്രവർത്തകയായ യുവതിയെ തളിപ്പറമ്പ് കപ്പാലത്തെ വാടക വീട്ടിൽ കൊണ്ടു വന്നാണ് പീഡിപ്പിച്ചത്.

തുടർന്ന് യുവതി തൊടുപുഴ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്പിലായതിനാൽ കേസ് തളിപ്പറമ്പ് പൊലീസിന് പിന്നീട് കൈമാറുകയായിരുന്നു. പ്രതിയെ തളിപ്പറമ്പ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.