- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത സർവ്വകലാശാലയിൽ ബി.എസ്.സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ ബി.എസ്.സി. മോളിക്യുലാർ മെഡിസിനിൻ വിഷയത്തിൽ അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞത് 60 ശതമാനം മാർക്കോടെ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ നേടിയ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴ്സിന് അപേക്ഷിക്കാം.
എൻട്രൻസ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/admissions/nano. ഇ മെയിൽ: nanoadmissions@aims.amrita.edu. ഫോൺ: 0484 2858750, +91 8129382242.
Next Story