വാൻ ലൈഫ് വ്‌ലോഗിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇബുൾ ജെറ്റ് സഹോദരന്മാരിലെ എബിൻ വിവാഹിതനായി. തൃശൂർ സ്വദേശി അഭിരാമിയാണ് വധു. എബിന്റെ സ്വദേശമായ കണ്ണൂർ ഇരിട്ടിയിൽവച്ചായിരുന്നു വിവാഹം.

ഇബുൾ ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് സഹോദരങ്ങളായ എബിനും ലിബിനും പ്രശസ്തരാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനിൽ താമസിച്ച് യാത്ര ചെയ്ത ഇവർക്ക് വളരെ വേഗം ജനപ്രതീ നേടാനായി. ശുചിമുറി, രണ്ടു പേർക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യമുൾപ്പെടെ ഇവരുടെ കാരവാനിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് ചാനലിന് നിലവിൽ 1.35 മില്യൻ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.