സാമാന്യം ഭേദപ്പെട്ട ഒരു സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് എടുത്ത കണ്ണിന്റെ ചിത്രം നോക്കിയാൽ അനീമിയ ഉണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അകത്തെ കൺപോളയുടെ ചിത്രത്തിൽ നിന്നുമാണ് ഇത് മനസ്സിലാക്കാൻ കഴിയുക. നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് മനുഷ്യരുടെ താഴത്തെ കൺപോളകൾ വിശകലനം ചെയ്യുവാൻ കഴിയുന്ന ഒരു മാതൃക റോഡ് ഐലൻഡിലെ ഗവേഷകർ വികസിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.

പാൽപെബ്രൽ കൺജക്റ്റീവ എന്നറിയപ്പെടുന്ന താഴത്തെ കൺപോളകൾ അനീമിയ ബാധിച്ചാൽ കൂടുതൽ മങ്ങിയ നിറത്തിലാകും. രക്ത പരിശോധന നടത്താതെ തന്നെ അനീമിയ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആപ്പിന് കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. ശരീരത്തിൽ അയേണിന്റെ കുറവുമൂലം രക്തത്തിൽ അരുണരക്താണുക്കൾ കുറയുന്നതാണ് സാധാരണയായി അനീമിയ ഉണ്ടാകാൻ കാരണം.

രക്തത്തിലെ അരുണ രക്താണുക്കളിലാണ് ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്. ആവശ്യത്തിന് ഹീമോഗ്ലോബിനും ഓക്സിജനും ഇല്ലെങ്കിൽ ചർമ്മത്തിന് വിളറിയ നിറം വരും. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേരെ ഈ രോഗാവസ്ഥ ബാധിക്കുന്നുണ്ട്. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഡോ. സെലിം സനറും റോഡ് ഐലൻഡ് ഹൊസ്പിറ്റലിലെ ഗവേഷകരും ചേർന്ന് നടത്തിയ പുതിയ പഠനം ഈ രോഗാവസ്ഥ പരിശോധിക്കുന്നതിനായി കൂടുതൽ എളുപ്പത്തിലുള്ള മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്.

ഹീമോഗ്ലോബിൽ സാന്ദ്രതയിൽ വരുന്ന കുറവ് എന്ന് നിർവ്വചിച്ചിരിക്കുന്ന അനീമിയ്ഹ ലോകമാസകലം തന്നെ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇത് എളുപ്പത്തിൽ കണ്ടെത്താനാവുക എന്നത് തീർച്ചയായും ആരോഗ്യ മേഖലയിൽ ഒരു വൻ കുതിപ്പ് തന്നെയാണ്. കുട്ടികൾ, വൃദ്ധർ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർക്കിടയിൽ മരണത്തിന് പ്രധാനകാരണമായ അനീമിയയെ ഇതുമൂലം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും എന്നാണ് വിദഗ്ദർ പറയുന്നത്.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കൈകളിലും കാലുകളിലും തണുപ്പനുഭവപ്പെടുക, നെഞ്ചുവേദന, വിളറിയ ചർമ്മം എന്നിവയാണ് അനീമിയയുടെ സാധാരണ ലക്ഷണങ്ങൾ. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുകൊണ്ടാണ് പ്രധാനമായും അനീമിയ ഉണ്ടാകുന്നത്. ഈ ഡായുടെ അടിസ്ഥാനത്തിലാണ് 142 പേരുടെ കൺപോളയുടെ ഉൾഭാഗത്തിന്റെ ചിത്രങ്ങൾ സ്മാർട്ട്ഫോൺ കാമറയിൽ പകർത്തിയത്. ഇതിൽ വ്യത്യസ്ത അളവിൽ ഹീമോഗ്ലോബിൻ ഉള്ള വ്യക്തികൾ ഉൾപ്പെട്ടിരുന്നു.

അതിൽ ചെറിയൊരു ഭാഗം സൂം ചെയ്യുകയും കളർ റെസൊലൂഷൻ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ അൽഗൊരിതം വികസിപ്പിക്കുകയും ചെയ്തു. ഇതുവഴി ഓരോ പിക്സെലിനും വൈവിധ്യമാർന്ന കളർടോണുകളെ പ്രതിനിധാനം ചെയ്യുവാൻ കഴിയും.പിന്നീട് കൺപോളയുടെ നിറം, അതിനു ചുറ്റുമുള്ള ചർമ്മത്തിന്റെ നിറം കണ്ണിലെ വെള്ള തുടങ്ങിയവയെ അടിസ്ഥാനമാക്കി ഹീമോഗ്ലോബിൻ അളവ് കണ്ടെത്താനുള്ള ഒരു മാതൃക ഇവർ തയ്യാറാക്കുകയായിരുന്നു. അതിനുശേഷം മറ്റ് 202 പേരുടെ കൺപോളകളുടെ ചിത്രത്തിൽ ഇത് പരീക്ഷിച്ച് വിജയം കണ്ടെത്തുകയായിരുന്നു.

പുതിയ ചിത്രങ്ങളിൽ പരീക്ഷിച്ചപ്പോൾ ഈ മാതൃക 72 ശതമാനം വരെ വിജയം കണ്ടെത്തിയതായി ഗവേഷകർ അവകാശപ്പെടുന്നു. ഉയർന്ന ട്രാൻസ്ഫ്യുഷൻ ത്രെഷ്ഹോൾഡിന് ഇതിന്റെ കൃത്യത 94.4 ശതമാനവും കുറഞ്ഞ ട്രാൻസ്മിഷൻ ഠ്രെഷ്ഹോൾഡിന് കൃത്യത 86 ശതമാനവുമായിരുന്നു. രക്തം നൽകേണ്ടി വരുന്നഅനീമിയയുടെ തലത്തേയാണ് ട്രാൻസ്ഫ്യുഷൻ ത്രെഷ്ഹോൾഡ് എന്ന് പറയുന്നത്. സാധാരണയായി 70 ഗ്രാം പെർ ഡിസിലിറ്റർ ഹീമോഗ്ലോബിൽ ഉള്ളപ്പോഴായിരിക്കും ഇത്.