- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ആർ പിസിക്കും സി.പി. എമ്മിനും ചുട്ടമറുപടി; പയ്യാമ്പലത്ത് അത്യാധൂനിക വാതകശ്മശാനവുമായി കണ്ണൂർ കോർപറേഷൻ
കണ്ണൂർ: കോവിഡ് രോഗികളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ പയ്യാമ്പലത്ത് അത്യാധൂനിക വാതക ശ്മശാനവുമായി കണ്ണൂർ കോർപറേഷൻ. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെയാണ് അത്യാധൂനിക വാതകശ്മശാനം നിർമ്മിച്ചതെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു.
17ന് വൈകുന്നേരം 4.30ന് കെ.സുധാകരൻ എംപിഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എംഎൽഎ മുഖ്യാതിഥിയാകുമെന്നും കോർപറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരമ്പരാഗതമായ ശവദാഹ രീതിക്കുള്ള ബദൽ എന്ന നിലയിലാണ് കണ്ണൂർ കോർപറേഷന്റെ ആഭിമുഖ്യത്തിൽ പയ്യാമ്പലത്ത് രണ്ട് ഫർണസുകളുള്ള വാതക ശ്മശാനം നിർമ്മിച്ചത്. ഇതിൽ ഒരേ സമയം രണ്ട് മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ കഴിയും. ഒന്നേകാൽ മണിക്കൂറിനുള്ളിൽ സംസ്‌ക്കാരം പൂർത്തിയാകും.
1.25 കോടി രൂപയാണ് നിർമ്മാണ ചെലവ്. കെട്ടിട നിർമ്മാണത്തിന് 62 ലക്ഷം രൂപയും വാതക ഫർണസുകൾക്ക് 63 ലക്ഷം രൂപയും ചെലവായി. ഇതിൽ 57.3 ലക്ഷം രൂപ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നും ലഭിച്ചു. സ്റ്റെയിൻലെസ്സ് സ്റ്റീലിലാണ് നിർമ്മാണം. കെട്ടിടം പാണയിൽ ബിൽഡേഴ്സും ഫർണസുകൾ ചെന്നൈയിലെ എസ്‌കോയുമാണ് നിർമ്മിച്ചത്. നേരത്തെ കോവിഡ് രോഗികളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഐ. ആർ.പി.സിയും കണ്ണൂർ കോർപറേഷനും തമ്മിൽ കടുത്ത പോരു നടന്നിരുന്നു.
ഇതേ തുടർന്നുണ്ടായ തർക്കം നിലനിൽക്കവെ തന്നെ പയ്യാമ്പലത്ത് കോവിഡ് രോഗബാധിതരായി മരണമടയുന്ന കണ്ണൂർ കോർപറേഷനിൽ താമസിക്കുന്നവരുടെ മൃതദേഹങ്ങൾ സൗജന്യമായി സംസ്‌കരിക്കാനുള്ള സൗകര്യങ്ങളും കോർപറേഷൻ ചെയ്യുന്നുണ്ട്. സി.പി. എം - കോൺഗ്രസ് രാഷ്ട്രീയ വടം വലി നടക്കുന്ന പയ്യാമ്പലത്ത് കോർപറേഷൻ യുദ്ധകാലടിസ്ഥാനത്തിൽ വാതക ശ്മശാനം നിർമ്മിച്ചത് ഭരണസമിതിയുടെ നേട്ടങ്ങളിലൊന്നാണെന്ന് മേയർ ടി.ഒ മോഹനൻ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്