- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു
കൊച്ചി - യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്പിരിറ്റ് ഓഫ് അമേരിക്ക, എറണാകുളം ജനറൽ ആശുപത്രിക്കു ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്്തു. ന്യൂ ഡൽഹി യുഎസ് എംബസിയുടെ പിന്തുണയോടെ രണ്ട് ആഗോള സംഘടനകളായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹ്യൂമൻ വാല്യൂസ് (ഐഎഎച്ച്വി), അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ (എഐഎഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സ്പിരിറ്റ് ഓഫ് അമേരിക്ക 320 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇതിനകം പകർച്ചവ്യാധി ബാധിച്ച പ്രദേശങ്ങളിലെ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് നൽകി. 10 ഇന്ത്യൻ സംസ്ഥാനങ്ങളിലായി 28 ജില്ലകളിലാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്്തത്.
സ്ട്രോക്ക് കെയർ വികസിപ്പിക്കുന്ന ഒരു മെഡിക്കൽ ഉപകരണ കമ്പനിയായ ഇംപാറേറ്റീവ് കെയറിന്റെ ചെയർമാനും സിഇഒയുമായ ഫ്രെഡ് ഖോസ്രാവിയുടെ വ്യക്തിപരമായ സംഭാവനയാണിത്. സ്പിരിറ്റ് ഓഫ് അമേരിക്കയുടെ ഡയറക്ടർ ബോർഡിലും ഖോസ്രവി സേവനമനുഷ്ഠിക്കുന്നുണ്ട്. 'ഒരു കമ്പനി എന്ന നിലയിൽ, രോഗികളുടെ ജീവിതത്തിൽ ഉടനടി മെച്ചപ്പെടുത്തലുകൾ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,'' കോവിഡ് മൂലം ഇന്ത്യയിൽ നിലനിൽക്കുന്നതും തുടരുന്നതുമായ കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിന് ഈ സംഭാവന ഒരു പങ്കുവഹിക്കുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു ഖോസ്രവി പറഞ്ഞു.
ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച പാക്കേജിലേക്ക് ഈ സംഭാവന ചേർക്കും. കൊറോണ വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ റൂറൽ ആരോഗ്യ കേന്ദ്രങ്ങൾക്ക് കോവിഡ് രോഗികളെ പരിചരിക്കാൻ ഈ സംഭാവന സഹായിക്കും.