കണ്ണൂർ: കണ്ണൂർ നഗര ഹൃദയമായ പ്‌ളാസയിൽ വൻ തീപ്പിടിത്തം. കംപ്യൂട്ടർ സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. തലനാരിഴയ്ക്കാണ് മറ്റു സ്ഥാപനങ്ങളിൽ തീപടരാതിരുന്നത്. ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

പ്‌ളാസ എസ്.ബി.ഐയുടെ പരിസരത്തുള്ള പ്‌ളാറ്റിനം ഷോപ്പിങ് കോംപ്‌ളക്‌സ് സെന്റിലാണ് തീ പിടിത്തമുണ്ടായത് കനത്ത പുക ഉയരുന്നതു കണ്ട നഗരവാസികളിൽ ചിലർ ആശുപത്രി റോഡിലെ ഫയർഫോഴ്‌സ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്‌സ് മണിക്കൂറുകളുടെ ശ്രമഫലമായി തീയണച്ചു.

പ്‌ളാറ്റിനം സെന്ററിൽ പ്രവർത്തിക്കുന്ന പ്രമുഖ കംപ്യൂട്ടർ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്.ലക്ഷ കണക്കിന് വിലയുള്ള കംപ്യൂട്ടർ അതു ബന്ധ ഉപകരണങ്ങൾ നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഷോർട്ട് സർക്യുട്ടാണ് അപകട കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാൽ ഈ ഗോഡൗണിൽ വൈദ്യുതി കണക്ഷൻ ഇല്ലെന്നാണ് സ്ഥാപന ഉടമകൾ പറയുന്നത്. ഇതേ കുറിച്ച് കൂടുതൽ അമ്പേഷണം പൊലിസ് നടത്തിവരികയാണ്.