ഐങ്ങോത്ത്:ഐങ്ങോത്ത് പ്രദേശത്തെ എസ് എസ് എൽ സി പരീക്ഷാ വിജയികൾക്കെല്ലാം മൊമന്റോ നൽകി ഇന്ദിരാഗാന്ധി സെന്റർ ഫോർ എക്‌സലൻസ് മാതൃകയായി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇന്ദിരാഗാന്ധി സെന്റർ ഫോർ എക്‌സലൻസ് ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു.തോമസ് മാസ്റ്റർ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും, സേവനങ്ങളെ പറ്റിയും ക്ലാസ്സെടുത്തു.സുധീരൻ പുറത്തേക്കൈ സ്വാഗതവും, ഡോ: ദിവ്യ ജിതിൻ നന്ദിയും പറഞ്ഞു. ഗോപിനാഥൻ സി, അലൻ, ആൽബിൻ, ഷിബു, സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.