വാഷിംങ്ടൺ ഡി സി : അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും അവർക്ക് തൊഴിൽ ചെയ്യുന്നതിനും ഉന്നത പഠത്തിനുള്ള സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ഒബാമ ഗവൺമെന്റ് കൊണ്ടുവന്ന ഡ്രീമേഴ്‌സ് ആ കൂ എന്നറിയപ്പെടുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA) പ്രോഗ്രാമിന് സ്ഥിരമായി സുരക്ഷിതത്വം ലഭിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് മുൻ യു.എസ്. പ്രസിഡന്റ ഒബാമ നിർദ്ദേശിച്ചു.

ഡാകാ പ്രോഗ്രാം നിയമവിരുദ്ധമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ സ്വീകരിക്കരുതെന്നും ടെക്‌സസ്സ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഒബാമ.കഴിഞ്ഞ 9 വർഷമായി നിരവധി കോടതികളുടെയും രാഷ്ട്രീക്കാരുടേയും ചർച്ചാ വിഷയമാണ് ഡാകാ പ്രോഗ്രാം. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കോൺഗ്രസ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. ശനിയാഴ്ച ട്വിറ്ററിലാണ് ഒബാമ തന്റെ നിർദ്ദേശം വെളിപ്പെടുത്തിയത്.

2012-ൽ ഈ പദ്ധതി എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് ഒബാമ നടപ്പിലാക്കിയത്. ഉടർന്ന് നിരവധി തവണ കോൺഗ്രസ് നിയമ നിർമ്മാണം നടത്തുന്നതിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബൈഡൻ അധികാരം ഏറ്റെടുത്ത ഉടനെ പ്രസിഡന്റ ബൈഡന മറ്റൊരു എക്‌സിക്യൂട്ടി ഉത്തരവ് ഇതിനു വേണ്ടി ഒപ്പുവെക്കേണ്ടി വന്നു. 700,000 ത്തിലധികം ഡ്രീമേഴ്‌സിനെ ബാധിക്കുന്ന വിഷയമാണ് ഡാകാ പ്രോഗ്രാം .