കണ്ണൂർ:വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 75 കുപ്പി മാഹി മദ്യം മിന്നൽ റെയ്ഡിലൂടെ എടക്കാട് ഇൻസ്പക്ടർ എം.അനിലും പ്രിൻസിപ്പൽ എസ്‌ഐ.മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടി.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. മദ്യം സൂക്ഷിച്ച മുഴപ്പിലങ്ങാട് കൂർമ്പക്കാവിനടുത്ത ചിത്രാലയത്തിൽ കെ.അനുപിനെ (50) അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറാണിയാൾ. ഇടപാടുകാർക്ക് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലാണ് ഇയാളുടെ പതിവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് കടത്തിക്കൊണ്ടു വരുന്ന മദ്യം ഇരട്ടി വില ഈടാക്കിയാണ് ആവശ്യക്കാർക്ക് വിൽക്കുന്നത്. പിടിച്ചെടുത്ത മദ്യവും അറസ്റ്റിലുള്ള പ്രതിയെയും തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ മാഹി മദ്യവിൽപനയും ഉപയോഗവും കുടി വരികയാണെന്ന് വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലിസ് റെയ്ഡ് നടത്തിയത്. എസ് .ഐ .മാരായ ആർ.പി വിനോദ് ,സന്തോഷ്, എഎസ്ഐ.മഹേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.