- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ മന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ അനുശോചിച്ചു
തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച് ജനസേവനം മുഖ്യമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു മുൻ മന്ത്രി കെ. ശങ്കരനാരായണപിള്ളയെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ. അനുശോചന സന്ദേശത്തിൽ അറിയിച്ചു. തന്റെ പ്രവർത്തന കാലയളവിൽ അദ്ദേഹം സംസ്ഥാനത്തിന് നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതല്ല. പുതുതലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്.
നൂറു ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു അദ്ദേഹം. ലളിതമായി ജീവിച്ച്, സ്വന്തം ജീവിതത്തിൽ ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു. കെ. ശങ്കരനാരായണ പിള്ളയുടെ ജീവിത മൂല്യങ്ങളും രാഷ്ട്രീയ ദർശനങ്ങളും വ്യക്തിപരമായി തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിൻതുടരാനുള്ള ശ്രമം നടത്താറുണ്ട്.
രാഷ്ട്രീയ പെതുപ്രവർത്തനം എങ്ങനെയാകണം എന്ന് പൊതുപ്രവർത്തകർക്ക് ഉത്തമ മാതൃക നൽകിയ കെ. ശങ്കരനാരായണ പിള്ളയുടെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കെ. ബാബു എംഎൽഎ അനുശോചന സന്ദേശത്തിൽ അറിയിച്ചു.