രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവ ശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി കാസറഗോഡ് ജില്ലാ ആദായ നികുതി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ഭാരതത്തിന് നാണക്കേടുണ്ടാക്കുന്ന നടപടികളിൽ മൽസരിക്കുകയാണ് മോദി സർക്കാരെന്ന് ഹക്കീം കുന്നിൽ പറഞ്ഞു. നാടും നാട്ടാരും കോവിഡ് ദുരിതത്താൽ കഷ്ടപ്പെടുമ്പോൾ മതിയായ വാക്‌സീൻ പോലും ലഭ്യമാക്കാതെ ഫോൺ ചോർത്തി നാടകം കളിക്കുന്ന സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ വൻ ബഹുജന സമരം ആരംഭിക്കുമെന്നും ഹക്കീം കുന്നിൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിൽ ഇസ്മായിൽ ചിത്താരി, ജമീല അഹമെദ്, ഖാദർ തെക്കിൽ, രാജൻ തെക്കേക്കര, ഫർഷാദ്, വിനീത്, റഫീഖ് ചൗക്കി, റാഷിദ് തുടങ്ങിയവർ സംസാരിച്ചു