ഭൂമിയിലെ മത്സരം ബഹിരാകാശത്തേക്കും വ്യാപിക്കുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ബ്ലൂ ഒറിജിനിന്റെ ജെഫ് ബെസോസും വെർജിൻ ഗലാക്ടിക്കിന്റെ സർ റിച്ചാർഡ് ബ്രാൻസണും ഇന്നലെ ബഹിരാകാശത്തെത്തിയത് ഒരു മത്സരയോട്ടത്തിലൂടെയായിരുന്നു. അപ്പോളൊ 11 ചന്ദ്രനിലിറങ്ങിയതിന്റെ 52-ആം വാർഷികത്തിൽ ടെക്സാസിലെ വാൻ ഹോൺ ബേയ്സിൽ നിന്നായിരുന്നു ബെസോസും മറ്റ് മൂന്നു പേരും യാത്രതിരിച്ചത്. നേരത്തേ നിശ്ചയിച്ചിരുന്നതിലും12 മിനിറ്റ് വൈകി പ്രാദേശിക സമയം രാവിലെ 9.12 നായിരുന്നു ഇവരുടെ യാത്ര ആരംഭിച്ചത്.

ഇതിനും ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു 70കാരനായ സർ റിച്ചാർഡ് ബ്രാൻസൻ തന്റെ വി എസ് എസ് സ്പേസ് ക്രാഫ്റ്റിൽബഹിരാകാശം സന്ദർശിച്ചു മടങ്ങിയത്. അങ്ങനെ ഒരു സ്പേയ്സ് പ്ലെയിനിൽ ബഹിരാകാശത്തുപോയി മടങ്ങിയെത്തുന്ന ആദ്യ മനുഷ്യനായി ബ്രാൻസൺ. മത്സരത്തിൽ ആദ്യമെത്താനായില്ലെങ്കിലും ബെസോസിന്റെ യത്രയായിരിക്കും ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കപ്പെടുക.

ബെസോസിനൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ മാർക്കും അദ്ദേഹത്തെ ബഹിരാകാശത്തേക്ക് അനുഗമിച്ചു. അവർക്കൊപ്പം ഓളിവർ ഡേയ്മെൻ എന്ന 18 വയസ്സുകാരനായ ഡച്ച് സ്വദേശിയും നാസായുടെ ബഹിരാകാശ യാത്രയ്ക്കായി പണ്ട് പരിശീലനം നേടിയ വാലി ഫങ്ക് എന്ന 82 കാരനും ഉണ്ടായിരുന്നു. ഇതോടെ ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും പ്രായംകൂടിയ വ്യക്തിയുമായിരിക്കുകയാൺ!് യഥാക്രമം മാർക്കും ഫങ്കും.

പത്തു മിനിട്ട മാത്രം നീണ്ടുനിന്ന യാതരയിൽ ബഹിരാകാശത്തിലെ ഭാരമില്ലായ്മ ആസ്വദിച്ചശേഷം പ്രാദേശിക സമയം 9.22 ന് അവർ തിരിച്ചിറങ്ങി. യാത്രയ്ക്കായി മൊത്തം എടുത്തത് 10 മിനിറ്റ് 20 സെക്കന്റ് മാത്രം. എന്നാൽ ഈ യാത്രയുടെ ചെലവ് നമുക്ക് സങ്കൽപിക്കാൻ പോലും ആകുന്നതിന് അപ്പുറമാണ്. 10 മിനിറ്റ് യാത്രയ്ക്കായി മൊത്തം ചെലവുവന്നത് 5.5 ബില്ല്യൺ ഡോളറായിരുന്നു. അതായത് ഒരു മിനിറ്റ് യാത്രയ്ക്ക് 550 മില്ല്യൺ പൗണ്ട് ചെലവ് വരുമെന്നർത്ഥം.

ഈ രണ്ടു കമ്പനികളും പ്രധാനമായും ഉന്നം വയ്ക്കുന്നത് ശൂന്യാകാശ വിനോദസഞ്ചാര മേഖലയേയാണ്. എന്നാൽ, ബെസോസിന്റെ ബ്ലൂ ഒറിജിൻ ഒന്നു കൂടി കടന്നു ചിന്തിക്കുന്നു. 2020 അവസാനത്തോടെ 600 ഉപഭോക്താക്കളായിരുന്നു വെർജിൻ ഗലാക്ടിക്കുമായി ബഹിരാകാശയാത്രയ്ക്ക് കരാർ വെച്ചത്. ബഹിരാകാശ യാത്രകൾക്ക് പുറമേ, ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിയിൽ തന്നെ ഒരിടത്തുനിന്നും മറ്റൊരിടത്തെക്ക് കൂടുതൽ വേഗത്തിൽ എത്താവുന്ന വാഹനങ്ങൾ നിർമ്മിക്കാനും ഇവർ ഉദ്ദേശിക്കുന്നു.

അതേസമയം പൂർണ്ണമായും സ്വകാര്യ മേഖലയിലുള്ള ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ പ്രധാനമായും ഉന്നം വയ്ക്കുന്നത് സർക്കാർ കോൺട്രാകാടുകളാണ്. എലൻ മസ്‌ക്കിന്റെ സ്പേസ് എക്സുമായാണ് ഇവർ മത്സരിക്കുന്നത്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലായി സ്പേസ് എക്സിന് നാസയിൽ നിന്നും പെന്റഗണിൽ നിന്നുമായി 2.8 ബില്ല്യൺ ഡോളർ വിലയുള്ള 52 കോണ്ട്രാക്ടുകളാണ് ലഭിച്ചത്.

അതുമായി താരതമ്യം ചെയ്യുമ്പോൾ 2020-ൽ മാത്രം പ്രവർത്തനം ആരംഭിച്ച ബ്ലൂ ഒറിജിൻ ഇതുവരെ 496.5 ഡൊളർ വിലയുള്ള 33 കോൺട്രാക്റ്റുകൾ കരസ്ഥമാക്കി കഴിഞ്ഞു. പുനരുപയോഗം ചെയ്യാവുന്ന ബഹിരാകാശ യാനങ്ങൾ നിർമ്മിക്കാനാണ് ബെസോസിന്റെ മറ്റൊരു ശ്രമം. ആമസോണിൽ നിന്നും പടിയിറങ്ങിയ ബെസോസ് ഇപ്പോൾ ബ്ലൂ ഒറിജിനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആമസോണിനെ വളർത്തിയെടുത്തതുപോലെ ബ്ലൂ ഒറിജിനേയും ഈ മേഖലയിലെ ഏറ്റവും വലിയ കമ്പനി ആക്കാൻ കഴിയുമെന്നാണ് ബെസോസ് പ്രതീക്ഷിക്കുന്നത്.