സ്ട്രിയയിൽ ഗ്രീൻ പാസ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ. രാജ്യത്ത് ത്രി ജി റൂൾ എന്നിറയപ്പെടുന്ന നിയമം ലംഘിച്ചാൽവേദികൾക്ക് 3,600 ഡോളർ വരെയും അതിഥികൾക്ക് 500 യൂറോവരെയും ലഭിക്കാം.

ടെസ്റ്റ് ചെയ്‌തോ, വാക്‌സിനേ്്റ്റഡ്, ആണോ കോറോണ ബാധിച്ചതാണോ എന്നിവ സർട്ടിഫിക്കറ്റിലൂടെ കാണിക്കുന്നതാണ് ഈ നിയമം. രാജ്യത്തെ
റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവ സന്ദർശിക്കാനും ഹെയർകട്ട് ചെയ്യാനും ആഗ്രഹിക്കുന്ന ആർക്കും '3 ജി റൂൾ' എന്ന് വിളിക്കപ്പെടുന്നതിനനുസരിച്ച് ഇവയിലേതെങ്കിലും കാണിക്കേണ്ടതുണ്ട്.

ഇത് ലംഘിച്ചാൽ വ്യക്തികൾക്ക് സ്ഥലത്ത് വച്ച് 90 യൂറോ വരെ പിഴ ചുമത്താം
ഈ മാസം 15 മുതൽ പൊലീസ് പിഴകൾ ചുമത്തി തുടങ്ങി.വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാലും അല്ലെങ്കിൽ മറ്റൊരാളുടെ ഉപയോഗിച്ചാലും കർശന പിഴ നേരിടേ്ണ്ടി വരും.നിയമം പാലിക്കാത്ത ആർക്കും ഓസ്ട്രിയൻ പൗരനോ താമസക്കാരനോ ടൂറിസ്റ്റോ ആകട്ടെ പിഴ ചുമത്താം.

തെളിവ് നൽകുന്നതിൽ പരാജയപ്പെടുന്ന ആർക്കും'' 90 ഡോളർ പിഴ ഈടാക്കും.ആവശ്യമുള്ള സ്ഥലത്ത് ഉചിതമായ മാസ്‌ക് ശരിയായി ധരിക്കുന്നതിൽ പരാജയപ്പെട്ടാൽ 90 ഡോളർ പിഴയും ലഭിക്കും.3 ജി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടതിന് ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും 3,600 ഡോളർ വരെ പിഴ ഈടാക്കും. അതായത്, ഗ്രീൻ പാസുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടോ അല്ലെങ്കിൽ സാധുവായ 3 ജി പാസ് ഇല്ലാത്ത ആളുകളെ ഒരു ടെസ്റ്റ് നേടാൻ അനുവദിച്ചോ അകത്ത് കയറ്റിയാൽ ശിക്ഷ ഉറപ്പായിരിക്കും.