- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുബിക്ക ഉപദേശക സമിതിയിൽ ഗുൽസാർ
കൊച്ചി : ക്രിയേറ്റീവ് സ്‌കൂളായ റുബിക്കയുടെ ഉപദേശക സമിതിയിൽ ഇന്ത്യൻ ഗാനരചയിതാവും എഴുത്തുകാരനും കവിയുമായ ഗുൽസാർ . ആനിമേഷൻ, വീഡിയോ ഗെയിമുകൾ, വ്യാവസായിക രൂപകൽപ്പന എന്നിവയിൽ വൈദഗ്ധ്യം തെളിയിച്ച ലോകോത്തര സ്ഥാപനമാണ് റുബിക്ക.
ഇതിഹാസ കവിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ റുബിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മനോജ് സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യം വിദ്യാർത്ഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും നൽകുന്ന പഠനാവസരങ്ങൾ അതുല്യമാണ്, പ്രത്യേകിച്ചും ഡയറക്ഷൻ, ആനിമേഷൻ, വിവരണങ്ങൾ, കവിതകൾ എന്നീ മേഖലകളിൽ. അദ്ദേഹവുമായുള്ള ഞങ്ങളുടെ ബന്ധം വിദ്യാർത്ഥികൾക്ക് കഥപറച്ചിൽ, ആഖ്യാനങ്ങൾ, ക്രിയേറ്റീവ് റൈറ്റിങ്, സംവിധാനം എന്നീ മേഖലകൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കും-അദ്ദേഹം പറഞ്ഞു.
ഗുൽസാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ ഞങ്ങൾ ഭാഗ്യമുള്ളവരാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം റുബിക്കയിൽ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും മികച്ച സാംസ്‌കാരിക അനുഭവങ്ങൾ നൽകുമെന്നു റുബിക്ക ഫ്രാൻസിന്റെ സിഇഒ ശ്രീ. സ്റ്റീഫൻ ആൻഡ്രെ പറഞ്ഞു.
ഓസ്‌കാർ പുരസ്‌ക്കാരം നേടിയ സ്ലം ഡോഗ് മില്യണെയറിലെ ജയ് ഹോ എന്ന ഗാനത്തിന്റെ രചയിതാവാണ് ഗുൽസാർ. ഗ്രാമി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായ ഗുൽസാർ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ബോളിവുഡിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.