- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി വളർച്ചയുടെ പങ്കുപറ്റാൻ കൊച്ചിയും:ഇൻഫോപാർക്കിൽ ഒരുങ്ങുന്നത് 10 ലക്ഷം ചതുരശ്ര അടി ഓഫീസ് ഇടം
കോവിഡ് നമുക്കു ചുറ്റും ഉണ്ടെങ്കിലും ഈ വർഷം ഇന്ത്യയിലെ ഐടി വ്യവസായ മേഖല 11 ശതമാനം വളർച്ച കൈവരിക്കുമെന്ന ക്രിസിൽ റിപോർട്ട് കഴിഞ്ഞയാഴ്ചയാണ് വന്നത്. ഐടി രംഗം കരുത്തുറ്റ തിരിച്ചുവരവ് തന്നെ നടത്തുമെന്നാണ് ക്രിസിലും നാസ്‌കോമുമെല്ലാം പ്രവചിക്കുന്നത്. ഈ വളർച്ചയുടെ പങ്കുപറ്റാൻ കേരളവും ഒരുങ്ങിയിരിക്കുകയാണ്. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുതിയ കമ്പനികളെ ആകർഷിച്ചും കൊച്ചി ഇൻഫോപാർക്കിൽ പുതിയ അടിസ്ഥാന സൗകര്യങ്ങളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
ഇൻഫോപാർക്ക് ഫെയ്സ് രണ്ടിൽ 2.63 ഏക്കർ ഭൂമിയിൽ മൂന്ന് ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയൻ ടെക്പാർക്ക് കാമ്പസ് നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇവിടെ 1.30 ലക്ഷ ചതുരശ്ര അടി ഓഫീസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവർ 2022 ആദ്യ പാദത്തോടെ പൂർത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തിൽ ഐടി, ഐടിഇഎസ്, കോർപറേറ്റ്, സ്റ്റാർട്ടപ്പ് കമ്പനികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൂർണമായും പണി പൂർത്തിയായാൽ കാസ്പിയൻ ടെക്പാർക്ക് കാമ്പസിൽ ആകെ 4.50 ലക്ഷം ചതുരശ്ര അടി വിസ്തൃതി കമ്പനികൾക്കായി ലഭ്യമാകും. ഫെയ്സ് രണ്ടിലെ മറ്റൊരു പ്രധാന കാമ്പസ് ക്ലൗഡ്സ്‌കേപ്സ് സൈബർ പാർക്ക് പണി പൂർത്തിയായി ഉൽഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ഇവിടെ ആദ്യ ഘട്ടത്തിൽ 62,000 ചതുരശ്ര അടി വിസ്തൃതിയിൽ ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങൾക്കായി പൂർണസജ്ജമായ ഓഫീസ് ഇടമാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് ഫെയ്സ് ഒന്നിൽ പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയായ ഐബിഎസിന്റെ സ്വന്തം കാമ്പസും പണി പൂർത്തിയായിരിക്കുന്നു. ഇവിടെയും ഉടൻ പ്രവർത്തനം ആരംഭിക്കും.
കേരളത്തിൽ ആരംഭിച്ച് ആഗോള പ്രശസ്തി നേടിയ ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസിന്റെ കൊച്ചിയിലെ സ്വന്തം ഐടി കാമ്പസ് 4.21 ഏക്കർ ഭൂമിയിൽ 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിലാണ് ഒരുങ്ങു ന്നത്. ഓരോ ഘട്ടമായി പൂർത്തീകരിക്കുന്ന ക്യാമ്പസിന്റെ ആദ്യ ടവർ ഇൻഫോപാർക്ക് ഫെയ്സ് ഒന്നിൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. മുഴുവൻ ക്യാമ്പസുകളുടെ പണി പൂർത്തീകരിക്കുമ്പോൾ 6000ത്തോളം ജീവനക്കാർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. മറ്റു സൗകര്യങ്ങൾക്കു പുറമെ തീയെറ്റർ, ഓപൺ റൂഫ് കഫ്റ്റീരിയ അടക്കമുള്ള സൗകര്യങ്ങളും ഈ കാമ്പസിൽ ഉണ്ട്.
ഇൻഫോപാർക്കിൽ ഇപ്പോൾ 92 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്പേസ് ആണ് നിലവിൽ ലഭ്യമായിട്ടുള്ളത്. 10 ലക്ഷത്തോളം ചതുരശ്ര അടി സ്ഥലം ഈ വർഷത്താവസാനത്തോടെ പുതിയ കമ്പനികൾക്കായി തയാറാകുന്നതോടെ ഒരു കോടിയിലധികം ചതുരശ്രി അടി ഇൻഫോപാർക്കിന് മാത്രം സ്വന്തമാകും. ഇൻഫൊപാർക്കിന്റെ സാറ്റലൈറ്റ് കാമ്പസുകളായ കൊരട്ടി, ചേർത്തല പാർക്കുകളിൽ പുതിയ ഓഫീസ് ഇടങ്ങളുടെ ഫർണിഷ് ജോലികൾ നടന്നുവരുന്നു. ഇവിടെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംഭരംഭകർക്കുമായാണ് പ്രധാനമായും സ്ഥലം ഒരുങ്ങുന്നത്. ഇൻഫോപാർക്കിലെ ഏതാനും വലിയ കമ്പനികൾ ഇപ്പോൾ സാറ്റലൈറ്റ് പാർക്കുകളിലേക്കും ഓഫീസ് പ്രവഐടി വളർച്ചയുടെ പങ്കുപറ്റാൻ കൊച്ചിയും:ഇൻഫോപാർക്കിൽ ഒരുങ്ങുന്നത് 10 ലക്ഷം ചതുരശ്ര അടി ഓഫീസ് ഇടംർത്തനം വ്യാപിപ്പിക്കുന്നുണ്ട്.