- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും വരും വർഷങ്ങളിൽ ലോകത്തെ കൂടുതലായി വലയ്ക്കും; ഏറ്റവുമധികം പ്രതികൂല സാഹചര്യം നേരിടേണ്ടി വരുന്ന പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചൈനയും സിംഗപ്പൂരും
ലോകവ്യാപകമായി 176 രാജ്യങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ലോകത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വരും നാളുകളിൽ ഏറെ വർദ്ധിക്കുമെന്ന് പറയുന്നു. ഇതിന്റെ പ്രഭാവം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന പത്തു രാജ്യങ്ങളിൽ ഇന്ത്യയും ചൈനയും സിംഗപ്പൂരും ഉൾപ്പെടുന്നു. റുവാൻഡ, സോളമൻ ദ്വീപുകൾ, ഭൂട്ടാൻ, ബോറ്റ്സ്വാന, ജോർജിയ, ദക്ഷിണ കൊറിയ തയ്ലാൻഡ് എന്നീ രാജ്യങ്ങളും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഇതിനു പുറമെ അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇന്ത്യാനയിലെ നോട്ടർ ഡാം യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ കണ്ടെത്തി. ഒരു രാജ്യത്തെ അന്തരീക്ഷത്തിൽ വിഷലിപ്തമായ മാലിന്യത്തിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും വർദ്ധിക്കുമെന്നാന് പഠനത്തിൽ തെളിഞ്ഞത്. ദരിദ്ര രാജ്യങ്ങളാണ് കൂടുതലായി ഇതിന് ഇരയാകുന്നത്. വളരെ അയഞ്ഞ പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഒപ്പം വികസിത രാജ്യങ്ങളിൽ നിന്നുള്ള മാലിന്യത്തിന്റെ സ്വാധീനവുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്.
കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് ലോകത്തിലെ ഏറ്റവുമധികം ജനനിബിഡമായ രാജ്യങ്ങളെയാണെന്നത് അത്യന്തം ആശങ്കാജനകമായ കാര്യമാണ്. എന്നാൽ അവയിൽ പലതും കർശനമായ പാരിസ്ഥിതി സംരക്ഷണങ്ങൾ നടപ്പിലാക്കി വലിയൊരു അപകടം ഒഴിവാക്കുവാൻ കഴിയുന്ന സ്ഥിതിയിലാണെന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. അന്തരീക്ഷ മലനിനീകരണവും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യത്തെ പഠന റിപ്പോർട്ടാണിത്.
ആഘാതത്തിന്റെ അളവും അപകട സാധ്യതയുടെ വിതരണവും മനസ്സിലാക്കുവാൻ ആഴത്തിലുള്ള പഠനമാണ് നടന്നതെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും വ്യാപ്തിയും വിതരണവും തുല്യമായ രീതിയിലാണ് എന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. ജനസംഖ്യയും മറ്റ് സാമൂഹ്യ സാഹചര്യങ്ങളും ഇക്കാര്യത്തിൽ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നുണ്ട് എന്നും ഗവേഷകർ പറയുന്നു.
ഭൗതികമായ ഭൂമിശാസ്ത്ര സാഹചര്യങ്ങൾ, പാരിസ്ഥിതി നയങ്ങളുടെ വ്യാപ്തി, അവ നടപ്പിലാക്കുന്ന രീതി എന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വ്യവസായ സ്ഥാപനങ്ങൾ എടുക്കുന്ന നടപടികൾ വരെ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ