- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിമിങ് ഒരു മികച്ച കരിയർ ഓപ്ഷനാക്കാൻ കൊച്ചിക്കാർ മുൻപിൽ
കൊച്ചിയിലെ 89 ശതമാനം ഗെയിമർമാരും ഒരു മികച്ച കരിയർ ഓപ്ഷനായി ഗെയിമിങ് തിരഞ്ഞെടുക്കുന്നുവെന്ന് എച്ച്പി ഇന്ത്യ ഗെയിമിങ് ലാൻഡ്സ്‌കേപ്പ് റിപ്പോർട്ട് 2021. ഇതിൽ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ മുൻപിൽ. ദക്ഷിണേന്ത്യയിലുടനീളം 84 ശതമാനം സ്ത്രീകളാണ് ഗെയിമിങ് കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്,82 ശതമാനം പുരുഷന്മാരാണ് ഗെയിമിങ് കരിയർ ഓപ്ഷനാക്കാൻ ആഗ്രഹിക്കുന്നത്. റിപ്പോർട്ട് പ്രകാരം കൊച്ചിയിൽ 56 ശതമാനം പേരും ഒരു ലക്ഷം രൂപയിൽ കൂടുതൽ ഗെയിമിങ് പിസി വാങ്ങാൻ ചെലവാക്കുന്നുണ്ട്. ജോലി, പഠനം എന്നിവയിൽ നിന്നുള്ള സ്ട്രെസ് കുറയ്ക്കുന്നതിനും പോസിറ്റീവായി ഇരിക്കുന്നതിനും 96 ശതമാനം സ്ത്രീകൾ ഗെയിമിംഗിന് മുൻഗണന നൽകുന്നു. മാത്രമല്ല കൂടുതൽ പേരും മൊബൈലിനെ അപേക്ഷിച്ച് ഗെയിമിംഗിനായി പിസി ആണ് തിരഞ്ഞെടുക്കുന്നത്. ആക്ഷൻ, അഡ്വഞ്ചർ ഗെയിമുകൾ ഉൾപ്പെടുന്ന പിസി അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോക്താക്കളായ 15 വയസിനും 40 വയസിനുമിടയിലുള്ള 1500 ഓളം പേരാണ് സർവേയിൽ പങ്കെടുത്തത്.
''കഴിഞ്ഞ 18 മാസത്തിനിടയിൽ, പാൻഡെമിക് നമുക്ക് വളരെയധികം സമ്മർദ്ദം സൃഷ്ടിച്ചുവെങ്കിലും ഗെയിമിങ് ആളുകളുടെ അവരുടെ സമ്മർദ്ദം നിയന്ത്രിക്കാനും വിദൂരമായി കഴിയുന്നവർക്കു കുടുംബമായും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സഹായിച്ചു.കൂടുതൽ ഉപയോക്താക്കൾ ഗെയിമിംഗിനെ കൂടുതൽ ഗൗരവമായി എടുക്കുകയും അത് ഒരു പ്രൊഫഷണൽ അവന്യൂ ആയി കണക്കാക്കുകയും ചെയ്യുന്നു. പിസി ഗെയിമിങ് വ്യവസായത്തോടുള്ള ഈ പോസിറ്റീവ് വികാരം കണ്ട് ഞങ്ങൾ സന്തുഷ്ടരാണ്, കൂടാതെ ഇന്ത്യയിലെ പിസി മാർക്കറ്റിന്റെ രസകരമായ വളർച്ചാ ഘട്ടത്തിലാണ് ഞങ്ങൾ എന്ന് വിശ്വസിക്കുന്നുവെന്ന് എച്ച്പി ഇന്ത്യ പേഴ്സണൽ സിസ്റ്റംസ് (കൺസ്യൂമർ) ഹെഡ് നിതീഷ് സിംഗൽ പറഞ്ഞു.