- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടേറ്റവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി; സതീശൻ വീട്ടിൽ കയറി മുറിയിലെ വാതിൽപൂട്ടി ജീവനൊടുക്കി; സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേൽപ്പിച്ച് മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ
കണ്ണൂർ: സഹോദരന്റെ ഭാര്യയെയും മകളെയും വെട്ടിപരുക്കേൽപ്പിച്ച മത്സ്യത്തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഴീക്കൽ ബീച്ചിൽ പാട്യം മന്ദിരത്തിന് സമീപം പുതിയ പുരയിൽ സതീശനെയാ(45 )ണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കാണ് സംഭവം. സതീശൻ സഹോദരൻ സമലേഷിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. സമലേഷന്റെ ഭാര്യ രാഖി(42) മകൾ മീര(19) എന്നിവരെയാണ് കുടുംബവഴക്കിനെ തുടർന്ന് വെട്ടിപരുക്കേൽപ്പിച്ചത്. കത്തികൊണ്ടു വെട്ടേറ്റ ഇവരുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു.
ഉടനെ സതീശൻ വീട്ടിൽ കയറി മുറിയിലെ വാതിൽപൂട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.രാഖിക്കും മീരക്കും പരുക്കുകൾ സാരമുള്ളതല്ല. പരേതനായ പി.പി വിജയന്റെയും രാധയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: സന്തോഷ് കുമാർ(ഗൾഫ്) സർവേഷ് കുമാർ(മത്സ്യത്തൊഴിലാളി) സൂര്യപ്രഭ.