- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ എടുത്താൽ കോവിഡ് വരില്ല; കോവിഡ് വന്നാൽ ആശുപത്രിയിൽ കേറ്റില്ല; ചോദ്യങ്ങൾക്കെല്ലാം വിചിത്ര മറുപടികളുമായി ജോ ബൈഡൻ; പറയുന്നതൊന്നും മുഴുമിപ്പിക്കാനും കഴിഞ്ഞില്ല: അമേരിക്കൻ പ്രസിഡന്റിന് വട്ടായോ എന്ന് നാട്ടുകാർ
വാഷിങ്ടൺ: കോവിഡിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റിന്റെ മറുപടികൾ കേട്ട് അന്തംവിട്ട് ജനങ്ങൾ. വാക്സിൻ എടുത്താൽ കോവിഡ് വരില്ല, കോവിഡ് വന്നാൽ ആശുപത്രിയിൽ കേറ്റില്ല തുടങ്ങി വിചിത്ര മറുപടികളാണ് കോവിഡിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് മറുപടി നൽകിയത്. അമേരിക്കയിലെ ദിനം പ്രതി കോവിഡ് കേസുകൾ നാൽപ്പതിനായിരത്തിന് മുകളിൽ നിൽക്കുമ്പോഴും വാക്സിൻ എടുത്തവിരുലം വൈറസ് പിടിപെടുമ്പോളും കൊറോണ വൈറസ് പിടിപെടുന്നതിൽ നിന്നും വാക്സിൻ പ്രതിരോധിക്കും എന്നാണ് ജോ ബൈഡൻ പറഞ്ഞത്്.
വാക്സിനെടുക്കാത്തവരിൽ ഡെൽറ്റാ വകഭേദം ഉൾപ്പെടെ കോവിഡിന്റെ പല വേരിയെന്റുകൾ പിടിപെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് കോവിഡ് വാക്സിനുകൾ ലഭിച്ചു കഴിഞ്ഞു. ഇതോടെ കോവിഡും മരണവും ഒഴിഞ്ഞു. കോവിഡ് വാക്സിനേഷൻ എടുത്തു കഴിഞ്ഞാൽ ആർക്കും കോവിഡ് വരില്ലെന്നും ബുധനാഴ്ച ഒഹായോയിലെ സിൻസിനാറ്റിയിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. എന്നാൽ ഈ സ്റ്റേറ്റ്മെന്റ് തെറ്റാണെന്ന് തന്നെയാണ് ഓദോ ദിവസവും അമേരിക്കയിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
വാക്സിനേഷൻ എടുത്ത നിരവധി പേർക്കാണ് ദിവസവും വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. അനേകം പേരെ ആശുപത്രിയിലും പ്രവേശിപ്പിക്കുന്നുണ്ട്. ഡെൽറ്റാ വകഭേദം പിടിപെടുന്നവരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ഇതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥലകാല ബോധം നിലച്ച പ്രസംഗം. കോവിഡിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത വിധമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ ഓരോ വാക്കുകളും.
നിങ്ങൾ വാക്സിനെടുത്തവരാണെങ്കിൽ നിങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ല, ഐസിയുവിലും പ്രവേശിപ്പിക്കില്ല, നിങ്ങൾക്ക് മരണവും സംഭവിക്കില്ല ജോ ബൈഡൻ പറഞ്ഞു. എന്നാൽ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതായിരുന്നു ബൈഡന്റെ ഈ പ്രസംഗം. പ്രസംഗത്തിനിടെ തന്റെ ചിന്താശേഷി തന്നെ നഷ്ടമായ ബൈഡൻ ചില സമയങ്ങളിൽ തന്റെ പ്രസ്താവനകൾ മുഴുമിപ്പിക്കാൻ പപാടുപെടുന്നതും കാണാമായിരുന്നു.
12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വാക്സിനേഷനെ കുറിച്ചുള്ള ചോദ്യത്തിനും ബൈഡൻ തന്റെ പരസ്പര ബന്ധമില്ലാത്ത മറുപടികൾ കൊണ്ട് തടിതപ്പി. പല ചോദ്യങ്ങൾക്കും ആ...ഉം... ഓ, എക്സ്‌ക്യൂസ് മി, ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അംഗീകാരം നൽകിയ മരുന്നുകൾക്ക് താൽക്കാലിക അംഗീകാരമോ സ്ഥിരമായി അംഗീകാരം നൽകിയവയോ അങ്ങനെ മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞ ബൈഡന്റെ മറുപടി കേട്ട നാട്ടുകാരും വാ പൊളിച്ചു. പലപ്പോഴും വാക്കുകൾക്കായി പരതിയ പ്രസിഡന്റിനെ നോക്കി ജനം അന്തംവിട്ടു.
മറുനാടന് മലയാളി ബ്യൂറോ