യർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് പിസിആർ പരിശോധന നിർബന്ധമാക്കാൻ ഓസ്ട്രിയ ആലോചിക്കുന്നു.പുതിയ അണുബാധകളിൽ മൂന്നിലൊന്ന് യാത്രയിൽ നിന്നാണ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. യാത്രയിൽ നിന്ന് മടങ്ങിവരുന്നവർക്ക് നിർബന്ധിത പിസിആർ പരിശോധന ഏർപ്പെടുത്താൻ ഓസ്ട്രിയയിലെ ആരോഗ്യ വകുപ്പ് ആണ് നിർദ്ദേശം മുന്നോട്ട് വച്ചത്.

മടങ്ങിവരുന്ന യാത്രക്കാർക്ക് ജൂലൈ 22 മുതൽ പിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രി വുൾഫ് ഗ്യാങ് മക്ക്‌സ്റ്റെയ്ൻ (ഗ്രീൻസ്) ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ല.സ്‌പെയിൻ പോലുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മടങ്ങുന്ന ആളുകൾക്ക് പിസിആർ പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചത്.

ഓസ്ട്രിയയിലുടനീളം പിസിആർ ടെസ്റ്റുകൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്ന കൂടുതൽ ഫാർമസികൾ ഇനി ലഭ്യമാകും കാരണം ഇപ്പോൾ രാത്രി വൈകി സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിശോധന ഫലം ആവശ്യമാണ്.ജൂലൈ 22 മുതൽ, വാക്‌സിനേഷൻ ലഭിച്ചവർക്കോ 72 മണിക്കൂർ മുമ്പ് നെഗറ്റീവ് പിസിആർ പരിശോധന നടത്തിയവർക്കോ മാത്രമേ നൈറ്റ്ക്ലബുകളിൽ പങ്കെടുക്കാൻ കഴിയൂ. വൈറസിൽ നിന്ന് കരകയറിയ ആളുകളെയോ ആന്റിജൻ പരിശോധനയിലൂടെ നെഗറ്റീവ് ആയവർക്കോ അനുമതി നല്കില്ല.