സിഗരറ്റ് വലിച്ചശേഷം ബാക്കി വന്ന കുറ്റി അശ്രദ്ധമായി വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും. എന്നാലിപ്പോൾ അത്തരമൊരു അശ്രദ്ധ മൂലം ഒരിന്ത്യക്കാരന് ലഭിച്ചത് ജയിൽ ശിക്ഷയാണ്. തന്റെ സിഗരറ്റ് കെടുത്തിയെന്ന് കരുതി ആംഗ് മോ കിയോ പൊലീസ് ഡിവിഷണൽ ഹെഡ്ക്വാർട്ടേഴ്‌സിൽ പ്രദേശത്തെ മാലിന്യങ്ങളിലേക്ക് വലിച്ചെറിഞ്ഞതാണ് ഈ യുവാവിന് പറ്റിയ അബദ്ധം.

വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നും തീപിടിച്ച് 5,300 ഡോളറിലധികം രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായത്. ഇതോടെ ഇയാൾ കുറ്റക്കാരനാവുകയായിരുന്നു.

മുപ്പത് വയസുള്ള ഗണേശൻ ഷന്മുഖം എന്ന യുവാവാണ് പത്ത് ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുക.ഒരു സഹപ്രവർത്തകനോടൊപ്പം ആംഗ് മോ കിയോ പൊലീസ് ഡിവിഷൻ ആസ്ഥാനത്ത് രാത്രി അറ്റകുറ്റപ്പണി നടത്താൻ ഷൺമുഖത്തെ നിയോഗിച്ചതായിരുന്നു. ഈ സമയത്ത് വലിച്ച സിഗരറ്റ് അശ്രദ്ധമായി വലിച്ചെറിഞ്ഞതാണ് സംഭവം. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നും തീ പിടിച്ച്‌സീലിങ്, ഫ്‌ളോറിങ്, എയർ കണ്ടീഷനിങ് ഫിറ്റിംഗുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തി, അറ്റകുറ്റപ്പണികൾക്കായി എസ് $ 5310 ൽ കൂടുതൽ ചെലവ് ഉണ്ടായെന്നുമാണ് കേസ്.