കൊച്ചി: ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈദ്യുത സ്‌ക്കൂട്ടർ സവിശേഷമായ പത്തു വ്യത്യസ്ത നിറങ്ങളിലാവും അവതരിപ്പിക്കുകയെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇത്ര വിപുലമായ വർണങ്ങളിൽ നിന്നു തെരഞ്ഞെടുപ്പു നടത്താനുള്ള അവസരം ഇരുചക്ര വാഹനങ്ങളിൽ ലഭിക്കുന്നത്.

അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകൾ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക. മാറ്റ്, ഗ്ലോസ് ഫിനിഷുകളിൽ നീല,കറുപ്പ്, ചുവപ്പിന്റെ ആകർശകമായ വൈവിധ്യങ്ങൾ, പിങ്ക്, മഞ്ഞ, സിൽവർ തുടങ്ങിവ ഇങ്ങനെ അവതരിപ്പിക്കുന്നവയിൽ പെടും.

പത്തു നിറങ്ങളിലുള്ള വൈവിധ്യമായിരിക്കും ഇതെന്ന് ഒല ഗ്രൂപ് സിഇഒയും ചെയർമാനുമായ ഭാവിഷ് അഗ്രവാൾ പറഞ്ഞു. അതുല്യമായ സ്‌ക്കൂട്ടർ അനുഭവമായിരിക്കും ഒല നൽകുന്നത്. ഒല സ്‌ക്കൂട്ടറിനായുള്ള ബുക്കിങ് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു ലക്ഷം കടന്ന് റെക്കോർഡ് സ്ഥാപിക്കുകയായിരുന്നു.ീഹമലഹലരേൃശര.രീാ ൽ തിരിച്ചു കിട്ടുന്ന 499രൂപക്ക് നിക്ഷേപവുമായി ഉപഭോക്താക്കൾക്ക് ബുക്കിങ് നടത്താവുന്നതാണ്.