റോഡപകടങ്ങൾ പെരുകുന്ന ലോകത്ത് ഏറ്റവും അധികം അപകടങ്ങൾ ഉണ്ടാകാനിടയുള്ള റോഡുകളെ കുറിച്ചുള്ള പഠനത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച്, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എ 1010-ലാണ്. ടോട്ടെൻഹാം മുതൽ വാൾഥാം ക്രോസ്സ് വരെയുള്ള ഭാഗത്ത് 1 മില്യൺ മൈൽ വാഹനമോടുമ്പോൾ 12.7 അപകടങ്ങൾ എന്ന നിരക്കിൽ ഉണ്ടാകുന്നു എന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

അതേസമയം, അമേരിക്കയിൽ ഗാൽവെസ്റ്റണിൽ നിന്നും ഡള്ളാസിലേക്കുള്ള റോഡാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ളറോഡ്. 100 മൈലിന് അഞ്ച് അപകട മരണങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. സർക്കാർ വെബ്സൈറ്റുകൾ, ന്യുസ് റിപ്പോർട്ടുകൾ, ട്രാൻസ്പോർട്ട് അസ്സോസിയേഷനുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ എന്നിവ ക്രോഡീകരിച്ച് ഇൻഫോഗ്രാഫിക്സിന്റെ സഹായത്താലാണ് പഠനം നടത്തി ഏറ്റവും അപകടകാരികളായ റോഡുകൾ കണ്ടെത്തിയത്.

ഇതനുസരിച്ച്, ഉക്രെയിനിലെ ക്യീവിന്റെ ചോപ്പുമായി ബന്ധിപ്പിക്കുന്ന എം-06 ആണ് യൂറോപ്പിലേ ഏറ്റവും അപകടകാരിയായ റോഡ്. 2019 ലും 2020 ന്റെ ആദ്യപാദത്തിലുമായി 757 റോഡപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഇതിൽ 200 പേർ മരണമടഞ്ഞു. അതേസമയം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പഠനം നടത്തിയവർ നിർദ്ദേശിക്കുന്നത് ഐസ്ലാൻഡിലെ റൂട്ട് 622 ആണ്. വടക്ക് പടിഞ്ഞാറൻ തീരപ്രദേശത്തുകൂടി പോകുന്ന ഈ റോഡ് പക്ഷെ കഠിനമായ കാലാവസ്ഥകളിൽ പൂർണ്ണമായും അടച്ചിടും. അങ്ങനെ വർഷത്തിൽ പകുതി ദിവസവും ഇതിലെ ഗതാഗതം സാധ്യമാകില്ല.

അമേരിക്കയിലെ അന്തർസംസ്ഥാന പാത 45 ഏറ്റവും അധികം അപകട സാധ്യതയുള്ളതായി തുടരുമ്പോഴും, വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇതിലും മോശമായ ഒരു റോഡുണ്ട്. എൽസാൽവഡോറിന്റെ തെക്കുമുതൽ വടക്കേയറ്റം വരെ നീണ്ടുകിടക്കുന്ന പാൻ-അമേരിക്കൻ ഹൈവേ. 2016- ൽ 184 അപകടമരണങ്ങളാണ് ഈ നിരത്തിൽ ഉണ്ടായത്. വടക്കെ അമേരിക്കയിൽ വേറെയും നിരവധി റോഡുകൾ അപകട സാധ്യതയുള്ളതായി പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

കാനഡയിലെ റിവൽസ്റ്റോൺ ഗോൾഡൻ സോ, ജമൈക്കയിലെ ബസ്റ്റാമന്റെ ഹൈവെ, മെക്സിക്കോയിലെ മെക്സിക്കോ-ക്വെ്യൂറേട്ടറോ ഹൈവേ എന്നിവയാണ് വടക്കേ അമേരിക്കയിലെ അപകടസാധ്യത കൂടിയ മറ്റ് നിരത്തുകൾ. കാൽനടയാത്രക്കാരുടെ അശ്രദ്ധമൂലം നിക്വാരേഗ്വയിലെ ചില നിരത്തുകളിലും അപകട സാധ്യത കൂടുതലാണ്. അതേസമയം പ്രതിമാസം ശരാശരി 100 പേരോളം അപകടത്തിൽ മരണമടയുന്ന ആസ്ട്രേലിയയിലെ ഏറ്റവും അപകടകാരിയായ റോഡ്എം 4 വെസ്റ്റേൺ മോട്ടോർവേ ആണ്. സിഡ്നിയിലെ എം 7 ഉം ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലെ കാര്യമെടുത്താൽ, ഏറ്റവും അപകടകാരികളായ റോഡുകൾ ഉള്ളത് ബംഗ്ലാദേശിലാണ്. ഡാക്കാ-സിൽഹെറ്റ് ഹൈവേയിൽ 2020-ൽ മാത്രം 250 ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്. കംബോഡിയയിലെ നാഷണൽ റോഡ് ആണ് ഈ ഗണത്തിൽ പെടുത്താവുന്ന, ഏഷ്യയിലെ മറ്റൊരു റോഡ്. തെക്കെ അമേരിക്കയിലെ ബൊളീവിയയിൽ ഏറ്റവും അപകടകാരിയായ റോഡിന്റെ പേരുതന്നെ മരണത്തിലേക്കുള്ള വഴി എന്നാണ്. ഓരോ വർഷവും 200 ഉം 300 നും ഇടയിൽ ആളുകളാണ് ഇവിടെ വിവിധ അപകടങ്ങളിലായി മരണമടയുന്നത്.

ഇക്വഡോറിലെഅലോഗ്-സാന്റോ ഡൊമിംഗോ റോഡ്, അർജന്റീനയിലെ റൂട്ട് 9 എന്നിവയാണ് ലാറ്റിൻ അമേരിക്കയിൽ ഈ ഗണത്തിൽ പെടുന്ന മറ്റ് റോഡുകളാഫ്രിക്കയിലെ ഏറ്റവും അപകടം പിടിച്ച റോഡുള്ളത് ഘാനായിലാണ് ആക്രയിൽ നിന്നും കേപ്പ് കോസ്റ്റിലേക്കുള്ള ഈ നിരത്തിൽ 2004 നും 2011 നും ഇടയിൽ 7,465 ജീവനുകളാണ് 6,104അപകടങ്ങളിലായി പൊലിഞ്ഞത്.

കെനിയയിലെ മൊംബാസ റോഡ്, സിംബാബ്വേയിലെ പ്ലംട്രീ ഹൈവേ കാമറൂണിലെ നാഷണൽ 3 ഹൈവേ എന്നിവ ആഫ്രിക്കയിലെ ഏറ്റവും അപകട സാധ്യത കൂടിയ റോഡുകളാണ്.