- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനത്തിലേക്ക് കുതിച്ച് സൈബർ പാർക്ക്: 42744 ചതുരശ്രയടി സ്ഥലം ഉടൻ പ്രവർത്തനമാരംഭിക്കും
കോഴിക്കോട്: വികസനത്തിലേക്ക് കുതിച്ച് കോഴിക്കോട് സൈബർ പാർക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബിൽഡിങ്ങിന്റെ ബെയ്‌സ്‌മെന്റ് ഏരിയയിൽ 42744 ചതുരശ്രയടിയിൽ 31 ചെറിയ കമ്പനികൾക്കായി ഓഫീസുകൾ സജ്ജമാക്കും . എല്ലാ സജ്ജീകരണത്തോടുകൂടി ഒരുങ്ങുന്ന ഓഫീസുകളിൽ ഫർണിച്ചറുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരേ സമയം 66 ജീവനക്കാർക്ക് വരെ ജോലിചെയ്യാൻ കഴിയുന്ന വലുപ്പത്തിലാണ് ഓഫീസുകൾ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ കോഴിക്കോട് കേന്ദ്രമായ 5 കമ്പനികൾ ഓഫീസുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.
2017ൽ നാല് കമ്പനികൾ മാത്രമായി പ്രവർത്തനമാരംഭിച്ച സൈബർ പാർക്കിൽ ഇന്നുള്ളത് 60 കമ്പനികളാണ്. 2020ൽ കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും 26 കമ്പനികൾ പുതുതായി പ്രവർത്തനമാരംഭിച്ചു. ഇതിനു പുറമെ ഇൻകുബേറ്റർ കൂടിയായ മൊബൈൽ 10 എക്‌സിന്റെ കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. 1000ൽ പരം ജീവനക്കാരും ക്യാമ്പസിൽ ജോലി ചെയ്യുന്നുണ്ട്.