- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; മെയിന്റനൻസ് സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു; നിബന്ധന ബാധകമാവുക സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ കോൺട്രാക്ടിങ് ജോലികൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക്
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ജോലികൾ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പർവൈസിങ് തസ്തികകൾ പൂർണമായും സ്വദേശിവൽക്കരിക്കുന്നതാണ് പുതിയ നടപടി. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ കോൺട്രാക്ടിങ് ജോലികൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പർ വൈസിങ് തസ്തികകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനാണ് തീരുമാനം. സ്വദേശിവൽക്കരണം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് നിബന്ധന ബാധകമാക്കിയത്. ഓപ്പറേഷൻസ്, മെയിന്റനൻസ് കമ്പനികളിലെ ഉന്നത തസ്തികകളിൽ അമ്പത് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിർദ്ദേശം നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
എഞ്ചിനിയറിങ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ സ്വദേശി അനുപാതം മുപ്പത് ശതമാനത്തിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ നാഷണൽ ഗേറ്റ് വേ ഓഫ് ലേബർ പോർട്ടലായ 'താഖത്തി'ൽ പ്രസിദ്ധീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ