- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയ് ഡാനിയേലിന് പാം അക്ഷരതൂലിക കഥാപുരസ്‌കാരം
2020-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ജോയ് ഡാനിയേലിന് ലഭിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം അനൂപ് കുമ്പനാട്, ബഷീർ മുളിവയൽ എന്നിവർ പങ്കിട്ടു. പാം രക്ഷാധികാരി ഷീലാ പോൾ, പ്രസിഡന്റ് വിജു സി. പരവൂർ, ജനറൽ സെക്രട്ടറി ജയകുമാർ, വെള്ളിയോടൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചതാണിത്. നോവലിസ്റ്റും കഥാകൃത്തുമായ ടി. കെ. ശങ്കരനാരായണൻ ജൂറി ചെയർമാനായ പുരസ്‌കാര കമ്മറ്റിയിൽ മലയാളം അദ്ധ്യാപിക ഫാത്തിമ, എഴുത്തുകാരായ സലീം അയ്യനത്ത്, പ്രവീൺ പാലക്കീൽ എന്നിവർ അംഗങ്ങളായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശിയായ ജോയ് ഡാനിയേൽ മറുനാടൻ മലയാളിയിൽ കഥകളും പുസ്തകാസ്വാദനങ്ങളും എഴുതാറുണ്ട്. കൂടൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ആയിരുന്നു ആദ്യകാല പഠനം. ആദ്യകഥ 'ഒരു ശവപെട്ടിയും അതിന്റെ യജമാനനും' 1995-ൽ മംഗളം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. പിതാവ് കെ.വി.ഡാനിയേൽ, മാതാവ് പരേതയായ ചിന്നമ്മ, ഭാര്യ ബിന്ദു, മകൾ ദിയ ആൻ ജോയ്.