- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ; വൈറസ് ബാധയുടെ ആദ്യ ഘട്ടത്തിൽ നിന്നും രോഗതീവ്രത തിരിച്ചറിയാം
ബോസ്റ്റൺ: കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടത്തിൽ നിന്നു തന്നെ രോഗതീവ്രത തിരിച്ചറിയാമെന്ന് പഠനം. കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടത്തിൽ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽനിന്നുതന്നെ രോഗിയിൽ കോവിഡ് എത്രത്തോളം ഗുരുതരമായി മാറും എന്ന് കണ്ടെത്താനാകുമെന്നാണ് പഠനം.
വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഘട്ടത്തിൽത്തന്നെ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽനിന്ന് രോഗം എത്രത്തോളം തീവ്രമാകുമെന്ന നിഗമനത്തിൽ എത്താൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. വൈറസ് ബാധയുടെ തുടക്കത്തിൽ കൊടുക്കുന്ന മരുന്നുകൾ രോഗം ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെ തടയുന്നത് എപ്രകാരമാണെന്ന പഠനത്തിനിടയിലാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്.
കോവിഡ് രോഗം പുതുതായി സ്ഥിരീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരുടെയും രോഗം മൂർച്ഛിച്ച് കൃത്രിമ ശ്വാസത്തെ ആശ്രയിക്കേണ്ടി വന്നവരുടെയും മൂക്കിൽനിന്നെടുത്ത സാംപിളുകൾ ഉപയോഗിച്ചായിരുന്നു ഗവേഷകരുടെ പഠനം. തുടർന്ന് ഇവരിൽ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം ഗുരുതരമായി കൃത്രിമ ശ്വാസം നൽകേണ്ടിവന്നരെയും താരതമ്യം ചെയ്താണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകർ എത്തിയത്.