ടുത്തകാലത്ത് ബ്രിട്ടനിലുണ്ടായ ജനസംഖ്യാ വർദ്ധനവിൽ 90 ശതമാനവും കാരണമാകുന്നത് കുടിയേറ്റമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ബ്രിട്ടനിലെത്തിയത് 70 ലക്ഷത്തിലധികം കുടിയേറ്റക്കാരാണെന്ന് മൈഗ്രേഷൻ വാച്ച് യു കെയുടെ റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനു പുറത്ത് ജനിച്ച് ഇപ്പോൾ ബ്രിട്ടനിൽ ജീവിക്കുന്നവരുടെ എണ്ണമാണെങ്കിൽ 10 ലക്ഷം കവിഞ്ഞു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അസാധാരണമാം വിധം കുടിയേറ്റം വർദ്ധിച്ചിട്ടുണ്ട്. ഇത് ബ്രിട്ടന്റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ കടുത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും മൈഗ്രേഷൻ വാച്ച മുന്നറിയിപ്പ് നൽകുന്നു. വരും നാളുകളിൽ ഇതുമൂലമുണ്ടാകുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വലിയ തോതിൽ നടന്ന കുടിയേറ്റത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ തള്ളിക്കളയാവുന്നതല്ല എന്നും അവർ പറയുന്നു.

വെള്ളക്കാരല്ലാത്ത ബ്രിട്ടീഷ് പൗരന്മാരുടെ എണ്ണം ഏകദേശം ഇരട്ടിച്ചു, നിലവിലെ 67 മില്ല്യൺ ജനസംഖ്യയിൽ 21 ശതമാനം വംശീയ ന്യുനപക്ഷമാണ്. ഇന്ന് ബ്രിട്ടനിൽ ജനിക്കുന്ന കുട്ടികളിൽ മൂന്നിലൊന്നു പേർ ജനിക്കുന്നത് വിദേശത്ത് ജനിച്ച് ബ്രിട്ടനിൽ താമസിക്കുന്ന മാതാപിതാക്കൾക്കാണ്. ലണ്ടനിലെ ചില ഭാഗങ്ങളീൽ 80 ശതമാനത്തോളം വരും ഇത്. തുടർന്ന് വന്ന വിവിധ സർക്കാരുകള്കുറ്റിയേറ്റക്കാർക്ക് ബ്രിട്ടീഷ് പൗരത്വം നൽകി. അവരെ ബ്രിട്ടന്റെ സമൂഹത്തിന്റെ ഭാഗമായി പരിഗണിച്ചു.

എന്നാൽ, ഇവരുടെ എണ്ണം കണക്കിലധികം വർദ്ധിക്കുന്നത് തീർച്ചയായും ആശങ്കയ്ക്ക് കാരണമാകുന്നു എന്നും വർ ചൂണ്ടിക്കാട്ടുന്നു. കോവിഡനന്തര കാലഘട്ടത്തിലെ കുടിയേറ്റങ്ങളെ കുറിച്ച് ഇപ്പോൾ പ്രവചിക്കാനാവില്ലെന്ന് പറഞ്ഞ മൈഗ്രേഷൻ വാച്ച് പക്ഷെ ബ്രെക്സിറ്റിനു ശേഷം സർക്കാർ വിസ നയങ്ങളിൽ വരുത്തിയ ഇളവുകൾ കുടിയേറ്റം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരു ഭാഗത്ത് വെള്ളക്കാരല്ലാത്തവരുടെ എണ്ണം പെരുകുമ്പോൾ, മറുഭാഗത്ത് വെള്ളക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ ഇത് വലിയൊരു പ്രതിസന്ധി ജനിപ്പിക്കും. സമൂഹത്തിന്റെ സുഗമമവും സമാധാനപരവുമായ മുന്നോട്ട് പോക്കിനെ ഇത് തടസ്സപ്പെടുത്തിയേക്കും. സാംസ്‌കാരിക വൈരുദ്ധ്യങ്ങളും മറ്റും സമൂഹത്തിലെ സമാധാന ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഇവർ പറയുന്നു.