- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ പ്ളേറ്റിൽ സ്വന്തം പേരും: പയ്യന്നൂരിൽ ബുള്ളറ്റ് ഉടമയായ യുവാവിന് 13, 000 രൂപ പിഴയിട്ടു

X
കണ്ണുർ: നമ്പർ പ്ലേറ്റിൽ നമ്പറിനൊപ്പം സ്വന്തം പേരും സ്ഥാപിച്ച ബൈക്ക് യാത്രികനിൽ നിന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ 13,000 രൂപ പിഴ ഈടാക്കി. കുഞ്ഞിമംഗലത്തെ എം.കെ.പി മുഹമ്മദലിയിൽ നിന്നാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പയ്യന്നൂർ ആർ.ടി ഓഫിസിലെ എം.ജി സുധീഷ് പിഴ ഈടാക്കിയത്.
പയ്യന്നൂർ ജോയിന്റ് ആർ.ടി.ഒ ടി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ജോയിന്റ് ആർ.ടി.ഒ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നോടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ നിന്നുമാണ് വാഹനം പിടികൂടിയത്. കെ.എൽ 13 എ.എൽ 1888 എന്ന റോയൽ എൻഫീൽഡ് ബുള്ളിന്റെ നമ്പർ മുഹമ്മദലിയുടെ പേരിനോട് സാമ്യം വരുന്ന തരത്തിൽ കെ.എൽ 13 എ.എൽ.ഐ 888 എന്നാണ് വാഹനത്തിൽ രേഖപ്പെടുത്തിയിരുന്നത്. നിയമപരമല്ലാത്ത രീതിയിൽ ഇത്തരത്തിൽ നമ്പർ പ്ലേറ്റ് സ്ഥാപിച്ചതിനാണ് ബൈക്ക് യാത്രികനിൽ നിന്നും അധികൃതർ പിഴ ഈടാക്കിയത്.
Next Story


