- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൾഡ് കേസിന് ശേഷം പൃഥ്വിയുടെ പുതിയ ചിത്രവും ഒടിടി റിലീസിങിന്; ഓഗസ്റ്റ് 11 റിലീസ് ചെയ്യുന്ന ' കുരുതി' പൃഥ്വിയുടെ ഓണച്ചിത്രം: സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം മനു വാര്യർ
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 'കുരുതി' ഒടിടി റിലീസിങിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 11ന് ഓണം റിലീസ് ആയാകും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
ആമസോൺ പ്രൈമിലൂടെ നേരിട്ടാവും റിലീസിനെത്തുക. കോൾഡ് കേസിനു ശഷം ഒടിടിയിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കുരുതി.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മനു വാര്യരാണ്. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപി,ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും താരനിരയിലുണ്ട്.
അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു.