- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വീണ്ടും ഉയരുന്നു; മാസ്‌ക് വീണ്ടും നിർബന്ധമാക്കി അമേരിക്ക
വാഷിങ്ടൺ: യു.എസിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു തുടങ്ങിയതോടെ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. കോവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ മാസ്‌ക് വെക്കണമെന്നാണ് പുതിയ നിർദ്ദേശം, വാക്‌സിൻ എടുത്തവരാണെങ്കിലും വീടിനുള്ളിലും പുറത്തും മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ രാജ്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി യു.എസിൽ കോവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതിൽ ഉയരുന്നുണ്ട്. വൈറസിന്റെ ഡെൽറ്റ വകഭേദം കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതാണെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. തുടർന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിർദ്ദേശം. അന്താരാഷ്ട്ര തലത്തിൽ വാക്‌സിൻ വിതരണത്തിൽ യു.എസ്. മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും 20 ലക്ഷത്തോളം ഉദ്യോഗസ്ഥർക്ക് പൂർണമായി വാക്‌സിൻ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മുൻനിര പട്ടികയിലുള്ളവർക്ക് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചു.