- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ടാറ്റ ഹൗസിംഗിന്റെ ഹാപ്പി 74 കാമ്പയിൻ
കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനികളിലൊന്നായ ടാറ്റ ഹൗസിങ് ഡവലപ്‌മെന്റ് കമ്പനി ഇന്ത്യയുടെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹാപ്പി 74 പ്രചാരണത്തിന് തുടക്കമിട്ടു. ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ വീടുകൾ വാങ്ങുന്നവർക്ക് സ്റ്റാംപ് ഡ്യൂട്ടിയിൽ 74 ശതമാനം വരെ ഇളവ് ലഭിക്കും. ഇന്ത്യയിലെമ്പാടുമായി ടാറ്റ ഹൗസിംഗിന്റെ 16 പദ്ധതികൾക്ക് ഇത് ബാധകമാണ്.
കൂടാതെ 20 ലക്ഷം മുതൽ അഞ്ചു കോടി രൂപ വരെ വിലയുള്ള തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾക്ക് ഇപ്പോൾ പത്ത് ശതമാനം മാത്രം പണമടച്ച് 2022 ജനുവരിയിൽ 90 ശതമാനം പണമടയ്ക്കാനും സാധിക്കും. പണി പൂർത്തിയാക്കി താമസിക്കാൻ യോഗ്യമായവയ്ക്കും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്കും ഈ ഓഫറുകൾ ബാധകമാണ്.
കോവിഡ് മഹാമാരിയുടെ കാലത്തും വീട് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുകൊണ്ടാണ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. ദേശീയതലത്തിലും അമേരിക്ക, യുകെ, യുഎഇ, ഓസ്‌ട്രേലിയ എന്നിങ്ങനെ അന്താരാഷ്ട്ര വിപണികളിലുമുള്ള ചാനൽ പങ്കാളികളെ ഉൾപ്പെടുത്തി നടത്തിയ ഡിജി മീറ്റിൽ പദ്ധതിക്ക് തുടക്കമായി.
ഇന്ത്യ എഴുപത്തിനാലാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈയവസരത്തിൽ ഉപയോക്താക്കളുടെ ആവശ്യങ്ങളും അവകാശങ്ങളും മനസിലാക്കിയാണ് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ടാറ്റ റിയാലിറ്റി ആൻഡ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് എംഡിയും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു.